|    Oct 24 Tue, 2017 5:56 am
FLASH NEWS

സിപിഎം നേതാവിന്റെ വീട്ടുവരാന്തയില്‍ റീത്തും ഭീഷണിക്കത്തും

Published : 30th September 2016 | Posted By: Abbasali tf

തളിപ്പറമ്പ്: സിപിഎം നേതാക്കളായ ദമ്പതിമാരുടെ വീടിനു മുന്നില്‍ റീത്തും ഭീഷണിക്കത്തും. പൂക്കോത്ത് തെരുവിലെ പി ശങ്കരന്‍ നമ്പ്യാരുടെ വീട്ടുപടിക്കലാണ് ഇന്നലെ രാവിലെ റീത്ത് പ്രത്യക്ഷപ്പെട്ടത്. കീഴാറ്റൂര്‍ പ്രദേശത്ത് കൂടി കടന്നുപോവുമെന്നു കരുതുന്ന നിര്‍ദ്ദിഷ്ട ദേശീയപാത ബൈപാസിനെ അനുകൂലിച്ചാല്‍ വെറുതേ വിടില്ലെന്നു സൂചിപ്പിക്കുന്ന കത്തും ഇതോടൊപ്പമുണ്ടായിരുന്നു. മറ്റൊരു ഭീഷണിക്കത്ത് ചുമരില്‍ പതിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബൈപാസ് നിര്‍ദേശത്തിനെതിരേ സമരം നടത്തിവരികയാണ്. ദേശീയപാത ബൈപാസ് പ്രശ്‌നത്തില്‍ സ്ഥലത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് റീത്ത് വച്ചതെന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. സിപിഎം നേതൃത്വത്തിലുള്ള സഹകരണ ആശുപത്രി ഡയറക്ടറായിരുന്നു ശങ്കരന്‍. സിപിഎമ്മിന്റെ സഹകരണ ആശുപത്രി, വനിതാ സഹകരണ സംഘം എന്നിവയുടെ സ്ഥാപക ഡയറക്ടറായ ഭാര്യ ജാനകിയും സജീവ പ്രവര്‍ത്തകയാണ്. വിവരമറിഞ്ഞ് സിപിഎം ഏരിയാ സെക്രട്ടറി പി മുകുന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക