|    Mar 23 Thu, 2017 3:49 am
FLASH NEWS

സിപിഎം നേതാവിന്റെ വീടാക്രമിച്ചു; രണ്ടുപേര്‍ ആശുപത്രിയില്‍

Published : 22nd October 2016 | Posted By: SMR

ചെറുതോണി: അര്‍ധരാത്രിയില്‍ സിപിഎം ഏരിയാ സെക്രട്ടറിയുടെ വീടാക്രമിച്ചു. ഇടുക്കി ഏരിയാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്റെ കാല്‍വരിമൗണ്ടിലെ വീട്ടില്‍ രാത്രി രണ്ടോടെ എത്തിയ പതിനഞ്ചോളം വരുന്ന കോണ്‍ഗ്രസ് സംഘമാണ് അക്രമം അഴിച്ചുവിട്ടതെന്നു സിപിഎം ആരോപിച്ചു.വീടിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം റോമിയോയുടെ മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ പിതാവ് കൊല്ലക്കൊമ്പില്‍ സെബാസ്റ്റ്യന്‍ (71), മാതാവ് ഏലിക്കുട്ടി (68) എന്നിവരെ തങ്കമണി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാമാക്ഷി പഞ്ചായത്തിലെ കാല്‍വരിമൗണ്ട് വാര്‍ഡില്‍ വെള്ളിയാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പിന്റെ തലേന്ന് മദ്യലഹരിയിലഴിഞ്ഞാടിയ കോണ്‍ഗ്രസ്സുകാര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ലിപിഎം നേതാക്കള്‍ ആരോപിച്ചു.മനോജ് മഠത്തിനാത്ത്, ജോമോന്‍ കൂരത്തോട്, സിജോ വാഴപ്പിള്ളില്‍, ബൈനു കല്ലംമാക്കല്‍, സ്‌കറിയ പുതുപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് മാരകായുധങ്ങളുമായി വീടാക്രമിച്ചത്.തങ്കമണി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്.അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.

(Visited 12 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക