|    Sep 26 Wed, 2018 5:01 am
FLASH NEWS

സിപിഎം നേതാവിന്റെ മകന്‍ പോലിസുകാരനെ മര്‍ദിച്ച സംഭവം വിവാദമാവുന്നു

Published : 28th August 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക ഡ്രൈവര്‍ ജോലി ചെയ്യുന്ന സിപിഎം നേതാവിന്റെ മകന്‍ പോലിസുകാരനെ മര്‍ദിച്ചത് വിവാദമാവുന്നു. ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക ഡ്രൈവര്‍ ജോലി ചെയ്യുന്ന ഇയാള്‍ തിരുവോണ ദിവസം അവിടെ എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിക്കുണ്ടായ പോലിസുകാരന്‍, സ്ഥിരം ഡ്രൈവറില്ലാത്തതിനാല്‍ ഡ്യൂട്ടിക്ക് വിളിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്.
പോലിസുകാരനെ മര്‍ദിച്ചുവെന്ന പരാതിയില്‍ കേസെടുത്തിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. പോലിസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് തടസം സൃഷ്ടിച്ചുവെന്നതിന് കേസെടുക്കാതെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിട്ടയച്ച നടപടി പോലിസുകാരിലും ആശുപത്രി ജീവനക്കാരിലും ചര്‍ച്ചയായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss