|    Jul 18 Wed, 2018 2:33 am
FLASH NEWS

സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്നു പരാതി

Published : 14th September 2017 | Posted By: fsq

 

ഇരിക്കൂര്‍:ബ്ലോക്ക് പഞ്ചായത്ത് മെംബറും മുന്‍ ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സി രാജീവന്‍(39), സിപിഎം കോളോട് ബ്രാഞ്ച് സെക്രട്ടറി പി പി അനിരുദ്ധന്‍(28), ടി വി സതീശന്‍(45) എന്നിവരെയാണ് തടഞ്ഞുവച്ച് മര്‍ദിച്ചത്. സാംസ്‌കാരിക ഘോഷയാത്രയെക്കുറിച്ച് പ്രചാരണവുമായി കോളോട്ടെ വീടുകളില്‍ കയറി മടങ്ങുകയായിരുന്ന മൂവരും നടന്നുപോകവെ ഇത് പൊതുവഴിയല്ലെന്നും സ്വകാര്യ വ്യക്തിയുടെ വഴിയാണെന്നു പറഞ്ഞ് കോളോട്ടെ സി പി മനോഹരന്‍, മക്കളായ അഭിജിത്ത്, അഖില്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.ഇവര്‍ ഇരിക്കൂര്‍ സിഎച്ച്‌സിയില്‍ ചികില്‍സ തേടി. ഇവരുടെ പരാതിപ്രകാരം മൂവര്‍ക്കുമെതിരേ ഇരിക്കൂര്‍ പോലിസ് കേസെടുത്തു. അതേസമയം അഭിജിത്തിനെ മര്‍ദനമേറ്റ നിലയില്‍ ഇരിക്കൂര്‍ ഗവ. സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ പരശോധനക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വീടിനടുത്തുള്ള കടവരാന്തയിലേക്ക് ബൈക്ക് കയറ്റിവയ്ക്കവേ ബ്ലോക്ക് മെംബര്‍ സി രാജീവന്‍, പി പി അനിരുദ്ധന്‍, ടി വി സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ് അടിച്ച് പരിക്കേല്‍പ്പിച്ചതെന്ന് ഇരിക്കൂര്‍ പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ ഇരിക്കൂര്‍ പോലിസ് കേസെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss