|    Jan 17 Tue, 2017 3:36 am
FLASH NEWS

സിപിഎം നേതാക്കളുടെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണം; വി മുരളീധരന്‍ വിജിലന്‍സിന് കത്ത് നല്‍കി

Published : 11th September 2016 | Posted By: SMR

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കളുടെ സ്വത്തു വിവരങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിജിലന്‍സ് മേധാവിക്ക് ബിജെപി നേതാവ് വി മുരളീധരന്റെ കത്ത്. പിണറായി വിജയന്റെ മക്കളുടെ വിദേശപഠനം സംബന്ധിച്ചും പാര്‍ട്ടി സെക്രട്ടറി കോടിയരി ബാലകൃഷ്ണന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാമ്പത്തികസ്രോതസ്സ് സംബന്ധിച്ചും അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം.
രാഷ്ട്രീയനേതാവ് മാത്രമായ കോടിയേരിയുടെ രണ്ടു മക്കളും പ്രത്യേകിച്ചൊരു തൊഴിലിലും ഏര്‍പ്പെടാതെയാണ് വിദേശത്ത് ബിസിനസ് സാമ്രാജ്യം വളര്‍ത്തിയെടുത്തത്. മുഖ്യമന്ത്രിയുടെ മകന്‍ ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ എംബിഎ പൂര്‍ത്തിയാക്കിയതിന്റെ വരുമാന സ്രോതസ്സും വ്യക്തമാക്കണം. കോടിയേരിയുടെ മകന്‍ വൈസ് പ്രസിഡന്റായിരുന്ന ഐടി കമ്പനിയുടെ മുന്‍ സിഇഒ ആയിരുന്നു പിണറായിയുടെ മകള്‍. ഇവര്‍ സ്വന്തമായി ഐടി കമ്പനി നടത്തുന്നതു സംബന്ധിച്ചും അന്വേഷണം വേണമെന്ന് കത്തില്‍ പറയുന്നു.
മന്ത്രി ഇ പി ജയരാജന്റെ മകനും പി കെ ശ്രീമതി എംപിയുടെ മകനും വിദേശത്ത് വന്‍ ബിസിനസ് സംരംഭങ്ങളുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന  ശ്രീമതിയുടെ മകനും കോടിയേരിയുടെ മകനും ബിനാമിയെ വച്ച് നടത്തിയിരുന്ന മരുന്നുകമ്പനി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് മരുന്നുകള്‍ വിറ്റതായുള്ള പരാതിയും അന്വേഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇ-മെയില്‍ വഴിയാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് വി മുരളീധരന്‍ പരാതി നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക