|    Jul 19 Thu, 2018 4:52 pm
FLASH NEWS

സിപിഎം നേതാക്കളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം: മുസ്്‌ലിംലീഗ്

Published : 13th September 2017 | Posted By: fsq

 

ശാസ്താംകോട്ട: മദ്യമാഫിയകളില്‍ നിന്ന് കോടിക്കണക്കിന് രൂപ സി പി എം നേതാക്കന്‍മാരും മന്ത്രിമാരും വ്യക്തിപരമായും സംഘടനാപരമായും കൈപ്പറ്റിയതിന്റെ പ്രത്യുപകാരമാണ് യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തെ തകിടം മറിച്ചതെന്ന് മുസ്്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ യു ബഷീര്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ സംസ്ഥാന മന്ത്രിമാരടക്കമുള്ള സിപിഎം നേതാക്കളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്്‌ലിം ലീഗ് കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എക്‌സൈസ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് എന്‍ എന്‍ റാവുത്തര്‍ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശൂരനാട് ആലുക്ക, ജില്ലാ സെക്രട്ടറി തോപ്പില്‍ ജമാല്‍, എസ് റ്റി യു ജില്ലാ പ്രസിഡന്റ് കക്കാകുന്ന് എ ഉസ്മാന്‍ കുഞ്ഞ്, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പറമ്പില്‍ സുബൈര്‍, പി റ്റി എസ് തങ്ങള്‍, കെ മുഹമ്മദ് കുഞ്ഞ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss