|    Aug 16 Thu, 2018 12:42 am
FLASH NEWS

സിപിഎം നുണ പ്രചരിപ്പിക്കുന്നു: എസ്ഡിപിഐ

Published : 5th August 2018 | Posted By: kasim kzm

ഉദുമ: ചുവരെഴുത്തിന്റെ പേരി ലുണ്ടായ സിപിഎം-മുസ്‌ലിം ലീഗ് സംഘട്ടനത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട ലീഗ് പ്രവര്‍ത്തകരെ എസ്ഡിപിഐ പ്രവത്തകരായി ചിത്രീകരിച്ച് സിപിഎമ്മും അവരുടെ മുഖപത്രവും നുണ പ്രചരിപ്പിക്കുകയാണെന്ന് എസ്ഡിപിഐ ഉദുമ മണ്ഡലം കമ്മിറ്റി പറഞ്ഞു.
വിഷയത്തിലോ അറസ്റ്റ് ചെയ്ത പ്രവര്‍ത്തകര്‍ക്കോ പാര്‍ട്ടിയുമായി ബന്ധമില്ല. ലീഗ് പ്രവര്‍ത്തകരാണെന്ന് സ്വന്തം പാര്‍ട്ടി പത്രം തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ ഇത് മറച്ചു പിടിച്ച് ദേശഭിമാനി രാഷ്ട്രീയ ലാഭത്തിനായ് കളവ് പ്രചരിപ്പിക്കുകയാണ്. പാര്‍ട്ടിക്കെതിരെ നുണ പ്രചരിപ്പിച്ചതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് മുഹമദ് ഷാ അദ്ധ്യക്ഷത വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss