|    May 27 Sat, 2017 1:29 pm
FLASH NEWS

സിപിഎം തീക്കൊള്ളികൊണ്ട് തലചൊറിയുന്നു: കുമ്മനം

Published : 5th September 2016 | Posted By: SMR

തിരുവനന്തപുരം: സിപിഎമ്മിലെ അധികാരത്തര്‍ക്കത്തിനു തടയിടാന്‍ ആര്‍എസ്എസിനെ കരുവാക്കി കേരളത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണു കോടിയേരി ബാലകൃഷ്ണനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതിന്റെ തെളിവാണ് കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതും കോടിയേരിയുടെ പത്തനംതിട്ട പ്രസംഗവുമെന്നും കുമ്മനം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പെട്ടെന്നൊരു ദിവസം ആര്‍എസ്എസിനെ ശാഖകളില്‍ കയറി ശാരീരികമായി നേരിടുമെന്നു പറയുന്ന കോടിയേരിയുടെ പ്രസ്താവന കേരളത്തിന്റെ സമാധാനനില തകര്‍ക്കാനേ ഉപകരിക്കൂ. അധികാരത്തിന്റെ ഹുങ്കില്‍ അമ്പലങ്ങള്‍ കൈയേറാമെന്ന സിപിഎം ആഗ്രഹം വിലപ്പോവില്ല. ഇതിനെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ പൊതുസമൂഹം കൈകാര്യം ചെയ്യുമെന്നുതന്നെയാണ് ബിജെപി വിശ്വസിക്കുന്നത്. ആര്‍എസ്എസ് നടത്തുന്നത് രഹസ്യ പ്രവര്‍ത്തനമല്ലെന്നു പറഞ്ഞ കുമ്മനം, പാര്‍ട്ടി സെക്രട്ടറിയുടെ പ്രസംഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കണ്ണൂരില്‍ അത് പരീക്ഷിക്കപ്പെട്ടെന്നും ആരോപിക്കുന്നു.
കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കേരളത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ആഹ്വാനമാണെന്നു നേരത്തേ കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും കുമ്മനം പറഞ്ഞിരുന്നു. ഈ നാട്ടില്‍ നിയമവാഴ്ചയില്ലെന്ന പ്രഖ്യാപനമാണു കൊടിയേരിയുടേതെന്നും അദേഹം അഭിപ്രായപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day