|    Oct 17 Wed, 2018 5:56 am
FLASH NEWS

സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടായിസം അവസാനിപ്പിക്കണം : എസ്ഡിപിഐ

Published : 13th September 2017 | Posted By: fsq

 

ആലപ്പുഴ: വളഞ്ഞവഴി കേന്ദ്രീകരിച്ച് സിപിഎം-ഡിവൈഎഫ്‌ഐ നടത്തുന്ന ഗുണ്ടായിസം അവസാനിപ്പിക്കാന്‍ പോലിസ് നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. എസ്ഡിപിഐയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ഇവര്‍ യാതൊരു പ്രകോപനവും ഇല്ലാതെയാണ് പ്രവര്‍ത്തകര്‍ക്ക് നേരെയും അവരുടെ വീടുകള്‍ക്ക് നേരെയും അക്രമം അഴിച്ചുവിട്ടത്. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞദിവസം അമ്പലപ്പുഴയില്‍ പ്രവര്‍ത്തകരായ വണ്ടാനം കാട്ടുമ്പുറം വീട്ടില്‍ ത്വാഹ (48), നീര്‍ക്കുന്നം കാട്ടൂക്കാരന്‍ പറമ്പ് അബ്ദുല്‍ സലാം ( 28), കാക്കാഴം പുതുവല്‍ സവാദിന്റെ ഭാര്യ മുനീറ എന്നിവരെ ആക്രമിച്ചത്്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുനീറയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഘടിച്ചെത്തിയ 20 അംഗ സിപിഎം സംഘം കാക്കാഴം പുതുവല്‍ സവാദ്, നൗഫല്‍ എന്നിവരുടെ വീടിനു നേരെ ആക്രമണം നടത്തുകയായിരുന്നു. എസ്ഡിപിഐ വിശ്വസിക്കുന്നത് നീതിയിലും നന്മയിലുമാണ്. അക്രമം കൊണ്ട് ഒരു പ്രസ്ഥാനത്തെ തകര്‍ക്കാമെന്നത് വ്യാമോഹമാണ്. എല്ലാവരും എല്ലാ കാലത്തും എല്ലാം സഹിക്കണമെന്നില്ല. പോലിസ് നീതിയുക്തമായ നടപടി സ്വീകരിക്കണം. അധികാരത്തിന്റെ സ്വാധീനം നീതി നടപ്പാക്കുന്നതിന് തടസ്സമാവരുത്. പോലിസിന്റെ ഭാഗത്ത് നിന്ന് ഏകപക്ഷീയ നിലപാടുണ്ടായാല്‍ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതരാവും.ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം സാലിം, എ ബി ഉണ്ണി, സിയാദ് മണ്ണാമുറി, നാസര്‍ പുറക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss