സിപിഎം ഡമ്മി പ്രതി മരിച്ചതില്‍ ദുരൂഹതയെന്ന് ഭാര്യ
Published : 24th February 2018 | Posted By: sruthi srt
തിരുവനന്തപുരം: കാട്ടാക്കടയിലെ ഡിവൈഎഫ്ഐ നേതാവ് ചന്ദ്രമോഹന്റെ അപകട മരണത്തില്‍ ദൂരൂഹതയാരോപിച്ച് കുടുംബം.കാട്ടാക്കടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡമ്മി പ്രതിയായി റിമാന്‍ഡ് അനുഭവിച്ചയാളായിരുന്നു ചന്ദ്രമോഹന്. എന്നാല്‍ ജയിലില്‍നിന്ന് തിരിച്ച് വന്ന ചന്ദ്രമോഹനെ വാഹനാപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തലയ്ക്കേറ്റ മാരകമായ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ അന്വേഷണം നടത്താന്‍ പാര്‍ട്ടി തയ്യാറായില്ലെന്ന് ഇദ്ദേഹത്തിന്റെ ഭാര്യ സൂര്യ വെളിപ്പെടുത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം കരുതുന്നത്.
പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് ചന്ദ്രമോഹന് റിമാന്‍ഡ് അനുഭവിക്കാന്‍ തയ്യാറായത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് മുഖ്യമന്ത്രിക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.