|    Dec 14 Fri, 2018 10:39 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെയും ഭാര്യയെയും ആക്രമിച്ച സംഭവം മൂന്ന് ആര്‍എസ്എസുകാര്‍ പിടിയില്‍

Published : 19th November 2018 | Posted By: kasim kzm

കുറ്റിയാടി: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനെയും ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ സാനിയോ മനോമിയെയും ആക്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അമ്പലക്കുളങ്ങര നിട്ടൂര്‍ സ്വദേശി ഏറത്ത് സുധീഷ് (39), നിട്ടൂര്‍ മീത്തലെ കരിമ്പാച്ചേരി ശ്രീജു (38), കല്ലുപുറത്ത് അശ്വിന്‍ (29) എന്നിവരെയാണ് പോലിസ് അറസ്റ്റ്—ചെയ്തത്.
സുധീഷ് ആര്‍എസ്എസ്—-വിശ്വഹിന്ദു പരിഷത്ത് പ്രാദേശിക നേതാവും പ്രവാസിയുമാണ്. അമ്പലക്കുളങ്ങരയിലെ ആ ര്‍എസ്എസ്—നേതാവ്—ശ്രീജുവിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് ആക്രമണം നടത്തിയതെന്നു വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരേ വധശ്രമം, വാഹനം തകര്‍ക്കല്‍, കലാപശ്രമം, സമാധാനാന്തരീഷം തകര്‍ക്കല്‍, കലാപശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കുറ്റിയാടി സിഐ എന്‍ സുനില്‍കുമാറിനാണ്—അന്വേഷണച്ചുമതല. ആക്രമിക്കപ്പെട്ട സാനിയോ ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോയില്‍ റിപോര്‍ട്ടറാണ്. കക്കട്ടിലിനും മൊകേരിക്കുമിടയില്‍ അമ്പലക്കുളങ്ങരയില്‍ ശനിയാഴ്ച പകല്‍ 11.30 നായിരുന്നു ആദ്യ അക്രമം.
പരിക്കേറ്റ ഇവരെ മെഡിക്ക ല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ബൈക്കില്‍ പിന്തുടര്‍ന്ന ആര്‍എസ്എസ് സംഘം നടുവണ്ണൂരില്‍ വച്ചും അക്രമം നടത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss