|    Oct 24 Wed, 2018 3:50 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിപിഎം-കോണ്‍ഗ്രസ് സഖ്യം ദിവാസ്വപ്‌നം : കോടിയേരി

Published : 26th May 2017 | Posted By: fsq

 

കണ്ണൂര്‍: ദേശീയതലത്തില്‍ ബിജെപിക്കെതിരേ സിപിഎം-കോണ്‍ഗ്രസ് സഖ്യമെന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ അഭിപ്രായം അദ്ദേഹത്തിന്റെ ദിവാസ്വപ്‌നമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. 10 വര്‍ഷത്തെ യുപിഎ ഭരണമാണ് ബിജെപിക്കു കേന്ദ്രത്തില്‍ ഒറ്റയ്ക്ക് അധികാരത്തിലെത്താന്‍ വഴിയൊരുക്കിയത്. അതിനു നേതൃത്വം കൊടുത്ത കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നതു വിപരീത ഫലമുണ്ടാക്കും. മിക്ക ബിജെപി നേതാക്കളും പഴയ കോണ്‍ഗ്രസ് നേതാക്കളാണ്. അതുകൊണ്ടുതന്നെ ബിജെപിക്കെതിരായ സമരത്തില്‍ വിശ്വസനീയമായ സഖ്യകക്ഷിയല്ല കോണ്‍ഗ്രസ്. എന്നാല്‍, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ പൊതുസ്ഥാനാര്‍ഥിയെ കണ്ടെത്തിയാല്‍ പിന്തുണയ്ക്കുമെന്നും  അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss