|    Oct 17 Wed, 2018 3:00 pm
FLASH NEWS

സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; 10 പേര്‍ക്ക് പരിക്ക്

Published : 6th September 2017 | Posted By: fsq

 

മറയൂര്‍: മറയൂരില്‍ രണ്ടുദിവസങ്ങളിലായി തുടരുന്ന സംഘര്‍ഷത്തില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകരയായ 10 പേര്‍ക്ക് പരിക്കേറ്റു. സിപിഎം മറയൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മറയൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ കെ വി ഫ്രാന്‍സിസ്, (36) സിപിഎം പ്രവര്‍ത്തകരായ രാഹുല്‍ ദത്ത് (24) വിഷ്ണു രാജഗോപാല്‍ (23), വ്യാപാരി വ്യവസായി സമിതി മറയൂര്‍ ഏരിയാ സെക്രട്ടറി ടി ജി അനൂപ് കുമാര്‍ (38), ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ വിനോദ് കൂമാര്‍, (23) ഐസക്ക് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിഷ്ണുരാജഗോപാലിന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ ഇവരെ മറയൂര്‍ സ്വകാര്യ അശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിദഗ്ധ ചികില്‍സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി നടന്ന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വിജു എന്ന് വിളിക്കുന്ന മുഹമ്മദ് അലി (36), മനോജ് (23), സാബു (28), അനീഷ് (23), ഷാജി (34), മുരുകേശ് (25), അനീഷ് (25) എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇവരെ ഉദുമലപേട്ട സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറയൂര്‍ ഐഎച്ച്ആര്‍ഡി കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഞായറാഴ്ച്ച വൈകീട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ബിരുദ വിദ്യാര്‍ഥിയുമായ വിനോദിനെ മറയൂര്‍ ടാക്‌സി സ്റ്റാന്‍ഡിലെ ഐഎന്‍ടിയുസി യൂനിയനില്‍പ്പെട്ട ഡ്രൈവര്‍ന്മാര്‍ മറയൂര്‍ ടൗണില്‍ വച്ച് മര്‍ദ്ദിച്ചു. തുടര്‍ന്ന് രാത്രിയും സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തിരുവോണ ദിവസം വൈകീട്ട് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഉച്ചമുതല്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരൂന്നെങ്കിലും പോലിസ് കാര്യമായ നടപടി സ്വീകരിക്കാതിരുന്നതാണ് തുടര്‍ സംഘര്‍ഷങ്ങള്‍ക്കു കാരണമായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷാജി, മൂരൂകേശ്, മനോജ്, അജീഷ് എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മനോജ് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായര്‍ നിരപരാധികളാണെന്നും പോലിസ് ഇവരെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് പിടികൂടിയതെന്നും ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ടവറിനു മുകളില്‍ കയറിയത്. പിന്നീട് പോലിസും സുഹൃത്തുക്കളും അനുനയിപ്പിച്ചാണ് യുവാവിനെ ടവറിന് മുകളില്‍ നിന്ന് താഴെ ഇറക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss