|    Oct 23 Tue, 2018 5:19 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സിപിഎം കൊന്നൊടുക്കുന്നത് പട്ടിണിപ്പാവങ്ങളെ: കുമ്മനം

Published : 29th January 2017 | Posted By: fsq

 

തൃശൂര്‍: കണ്ണൂരില്‍ സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയാകുന്നത് കൂലിവേലക്കാരും പട്ടിണിപ്പാവങ്ങളുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആശയപരമായും സംഘടനാപരമായും ബിജെപിയെ നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് സിപിഎം അക്രമം നടത്തുന്നത്. തൃശൂരില്‍ ബിജെപി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ വളര്‍ച്ച സിപിഎമ്മിനു വെല്ലുവിളിയാണെന്നു മനസ്സിലാക്കിയതുകൊണ്ടാണ് സിപിഎം ആയുധമെടുക്കുന്നതെന്നും കുമ്മനം പറഞ്ഞു. സിപിഎം കടുത്ത അന്തഃസംഘര്‍ഷത്തിലാണ്. പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോര് ഭരണത്തെ നിശ്ചലമാക്കിയിരിക്കുന്നു. കേരളം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം ഇവിടെ ഭരിച്ച മുന്‍ സര്‍ക്കാരുകളാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss