|    May 27 Sat, 2017 11:28 pm
FLASH NEWS

സിപിഎം കാസര്‍കോട് മുന്‍ ഏരിയാ സെക്രട്ടറി സിപിഐയിലേക്ക്

Published : 5th October 2016 | Posted By: Abbasali tf

കാസര്‍കോട്: സിപിഎം നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് നില്‍ക്കുന്ന കാസര്‍കോട് ഏരിയാ മുന്‍സെക്രട്ടറി എസ് ഉദയകുമാര്‍ സിപിഐയിലേക്ക്. 1976 മുതല്‍ കാസര്‍കോട് സിപിഎം നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം 2009 മുതല്‍ 2013 ഒക്ടോബര്‍ വരെ കാസര്‍കോട് ഏരിയാ സെക്രട്ടറിയായിരുന്നു. ഇതിന് ശേഷം പാര്‍ട്ടി ജില്ലാ നേതൃത്വവുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്രാവശ്യം അംഗത്വം പുതുക്കിയിട്ടില്ല. ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എയുപി സ്‌കൂളില്‍ അധ്യാപകനായാണ് സര്‍വീസില്‍ പ്രവേശിച്ചത്.തുടര്‍ന്ന് ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്തു. കേരള എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍, കെഎസ്ടിഎ അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി രൂപീകരണ അംഗം, അഖിലേന്ത്യാ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെന്റര്‍ അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. സിപിഎം കാസര്‍കോട് ലോക്കല്‍ കമ്മിറ്റി അംഗം, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം അധ്യാപകനായിരുന്നു. അധ്യാപക വൃത്തിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം സജീവ രാഷ്ട്രീയത്തിലായിരുന്നു. അതിനിടെ കഴിഞ്ഞ 15 വര്‍ഷമായി സിപിഎം ബന്തടുക്ക ലോക്കല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന ഹൂവപ്പഗൗഡയും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് സിപിഐയില്‍ ചേര്‍ന്നു. സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയായിരുന്നു ഗോപാലന്‍ മാസ്റ്ററോട് അനുഭാവം പ്രകടിപ്പിച്ചാണ് ഗൗഡ സിപിഎം വിട്ടത്. ദീര്‍ഘകാലമായി സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിവച്ചത്. പള്ളിക്കര പഞ്ചായത്തില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിന്ന് രാജിവച്ച് സിപിഐയില്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഉദയകുമാറിന്് 19ന് സിപിഐയില്‍ അംഗത്വം നല്‍കുമെന്നാണറിയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day