|    Apr 27 Fri, 2018 4:46 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിക്ക് കോടതി നോട്ടീസ്

Published : 14th March 2018 | Posted By: kasim kzm

കൊച്ചി: ശ്രീനാരായണ ധര്‍മ പരിഷത്ത് എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുന്നുവെന്നാരോപിച്ച് മുന്‍ എസ്‌ഐ സമര്‍പ്പിച്ച ഹരജിയില്‍ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നീലേശ്വരം മടിക്കൈ വില്ലേജിലെ ചാര്‍ത്തങ്കാവ് ഹൗസില്‍ സി ബാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്.
ശ്രീനാരായണ ധര്‍മ പരിഷത്ത് എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചതിന് സിപിഎം പ്രവര്‍ത്തകര്‍ 2010ല്‍ വീട് ആക്രമിച്ചു. പോലിസിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. 2016 മെയ് മാസം വീണ്ടും വീടിനു നേരെ ആക്രമണമുണ്ടായെന്നു ഹരജിയില്‍ പറയുന്നു. ഈ ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ബാലകൃഷ്ണന് സായുധ പോലിസിന്റെ സേവനം അനുവദിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss