|    May 25 Thu, 2017 2:08 pm
FLASH NEWS

സിപിഎം കാവശ്ശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ വീടിനു നേരെ പെട്രോള്‍ ബോംബേറ്

Published : 20th March 2017 | Posted By: fsq

 

ആലത്തൂര്‍: സിപിഎം കാവശ്ശേരി ലോക്കല്‍  കമ്മിറ്റി സെക്രട്ടറിയുടെ വീടിനു നേരെ സാമൂഹ്യ വിരുദ്ധരുടെ പെട്രോള്‍ ബോംബേറ്. കാവശ്ശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ മുഹമ്മദാലി മാസ്റ്ററുടെ കാവശ്ശേരി വടക്കേനട ശിവക്ഷേത്രത്തിനു സമീപത്തെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടു കൂടിയാണ് സംഭവം.രണ്ട് ബിയര്‍ കുപ്പികളില്‍ പെട്രോള്‍ നിറച്ച് കത്തിച്ചാണ് വീടിനകത്തേക്ക് എറിഞ്ഞിരിക്കുന്നത്. മുഹമ്മദാലി കിടന്നുറങ്ങുകയായിരുന്ന മുന്‍വശത്തെ മുറിയിലെ ജനല്‍പാളിയില്‍ തട്ടി ശബ്ദം ഉണ്ടായതിനെ തുടര്‍ന്ന് പുറത്തെത്തി നോക്കിയപ്പോഴാണ് ബോംബെറിഞ്ഞത് ശ്രദ്ധയില്‍പെട്ടത് ഒരെണ്ണം കിടപ്പുമുറിയിലേക്കും മറ്റൊന്ന് കാര്‍ പോര്‍ച്ചിലേക്കുമാണ് എറിഞ്ഞിരിക്കുന്നത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ തട്ടാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഉടന്‍ തന്നെ ആലത്തൂര്‍ പോലീസ് സംഭവസ്ഥലം പരിശോധിച്ചു. ഡിവൈഎസ്പി വി എസ് മുഹമ്മദ് കാസിം, എസ്‌ഐ എസ് അനീഷ് എന്നിവരും സ്ഥലത്തെത്തി. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ബോംബെറിഞ്ഞ തെന്നാണ് കരുതുന്നത് ഇയാള്‍ കിടക്കുന്ന മുറി ലക്ഷ്യമാക്കി ജനല്‍ ചില്ല് തകര്‍ത്ത് ഉള്ളിലേക്ക് കടത്തി സ്‌ഫോടനമുണ്ടാക്കാനാണ് ശ്രമിച്ചിരിക്കുന്നത്. പാളിയില്‍ തട്ടിയതിനാല്‍ ശ്രമം വിഫലമാവുകയായിരുന്നു. ബന്ധുക്കള്‍ വന്നതിനാല്‍ മക്കളും ബന്ധുക്കളും ചേര്‍ന്ന് രാത്രി പന്ത്രണ്ട് വരെ വീടിനു മുന്നില്‍ തന്നെ സംസാരിച്ചിരിക്കുകയും ഇത് നിരീക്ഷിച്ച് ഇവര്‍ ഉറങ്ങാന്‍ പോയതിനു ശേഷവുമാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.ആലത്തൂര്‍ പോലിസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day