|    Sep 23 Sat, 2017 1:04 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിപിഎം കന്നഡ മുഖപത്രത്തില്‍ മുഹമ്മദ് നബിയുടെ ‘പടം’

Published : 15th October 2016 | Posted By: SMR

 

thulunad-times

മഞ്ചേശ്വരം: അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബിയുടേതെന്ന പേരില്‍ ഒരു പടപുമായി സിപിഎം കന്നഡ മുഖപത്രം. കാസര്‍കോട് നിന്നും സിപിഎം ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന തുളുനാട് ടൈംസ് പത്രമാണ് ഇന്നലെ പ്രവാചകനെക്കുറിച്ചുള്ള ലേഖനത്തോടൊപ്പം പടം പ്രസിദ്ധീകരിച്ചത്. ഇത് വിശ്വാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ശങ്കര്‍ റൈ മാസ്റ്ററാണ് തുളുനാട് ടൈംസ് പത്രാധിപര്‍. എല്‍ഡിഎഫ് ജില്ലാ കണ്‍വീനറും മുന്‍ എംഎല്‍എയും മുതിര്‍ന്ന സിപിഎം നേതാവുമായ പി രാഘവനാണ് പ്രിന്റര്‍ ആന്റ്് പബ്ലിഷര്‍. 2015 ആഗസ്ത് 15ന് കുമ്പളയില്‍ നടന്ന ചടങ്ങില്‍ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പത്രം ഉദ്ഘാടനം ചെയ്തത്. വിദ്യാനഗറിലാണ്  ഓഫിസ്. മുഹമ്മദ് നബിയുടെ ചരിത്രമാണ് ലേഖനത്തിന്റെ ഉള്ളടക്കം. നബിയുടെ ജനനം മുതല്‍ മരണം വരെയുള്ള ജീവചരിത്രം ചുരുക്കി വിവരിക്കുന്ന ലേഖനത്തില്‍ തലപ്പാവ് വച്ച ഒരുപടമാണ്് മുഹമ്മദ് നബി എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്. മറ്റൊരു സ്രോതസ്സില്‍ നിന്നും ലഭിച്ചതാണ് ഈ ചിത്രമെന്നും ലേഖനത്തിലെ അവസാന ഭാഗത്ത് പറയുന്നുണ്ട്.എന്നാല്‍, ജീവനക്കാര്‍ക്ക് ഉണ്ടായ പിഴവാണ് ചിത്രം പ്രസിദ്ധീകരിച്ചതിന് കാരണമായതെന്നും പത്രം ക്ഷമാപണം നടത്തുന്നതായും തുളുനാട് ടൈംസ് അധികൃതര്‍ പറഞ്ഞു. നബിയുടേതെന്ന പേരില്‍ പടം പ്രസിദ്ധീകരിച്ചതിനെതിരേ വിവിധ മുസ്‌ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. നേരത്തേ പ്രസിദ്ധീകരിച്ചിരുന്ന സിപിഎം കന്നഡ മുഖപത്രം കാസര്‍കോട് സമാചാര്‍ പാതിവഴിയില്‍ പ്രസിദ്ധീകരണം നിര്‍ത്തിയിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പത്രം വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക