|    Jul 21 Sat, 2018 11:04 pm
FLASH NEWS

സിപിഎം ഓഫിസിന് ബോംബേറ്; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 19th September 2017 | Posted By: fsq

 

ചക്കരക്കല്‍: പാനേരിച്ചാല്‍ കക്കോത്ത് സ്‌റ്റേഡിയത്തിനു സമീപം സിപിഎം ഓഫിസിനു ബോംബെറിഞ്ഞതില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാനേരിച്ചാല്‍ കക്കോത്ത് സ്വദേശികളായ വിപിന്‍(25), ആദിത്യന്‍(20) എന്നിവരെയാണ് ചക്കരക്കല്ല് എസ്‌ഐ പി ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്തുവരികയാണ്. അക്രമത്തിനുശേഷം ഇവര്‍ സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച നിലയില്‍ പോലിസ് കണ്ടെത്തിയിരുന്നു. സിപിഎം കക്കോത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫിസ്, എകെജി സ്മാരക വായനശാല, ഫൈറ്റേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവ പ്രവര്‍ത്തിക്കുന്ന ഇഎംഎസ് മന്ദിരത്തിന് നേരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 ഓടെ ബോംബേറുണ്ടായത്. ബോംബേറില്‍ കെട്ടിടത്തിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ തകര്‍ന്നിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss