|    Jul 19 Thu, 2018 12:10 am
FLASH NEWS

സിപിഎം ഓഫിസിനു ബോംബേറ് : മൂന്ന് ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

Published : 21st September 2017 | Posted By: fsq

 

ചക്കരക്കല്‍: ഇഎംഎസ് സ്മാരക മന്ദിരത്തിന് ബോംബെറിഞ്ഞ കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇരിവേരി കക്കോട്ട് സ്വദേശികളായ പ്യാരിലാല്‍(26), വിപിന്‍(25), പാനേരി പച്ചാണികുളം സ്വദേശി സുബിന്‍(24) എന്നിവരെയാണ് എസ്‌ഐ പി ബിജു അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 17ന് പുലര്‍ച്ചെയാണു സംഭവം. അക്രമത്തില്‍ മന്ദിരത്തിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. അഡീഷനല്‍ എസ്‌ഐ ജയപ്രകാശ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ പ്രവീണ്‍, ഫിലിപ്പ്, സിപിഒ സലില്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss