|    Jun 23 Sat, 2018 5:59 am
FLASH NEWS

സിപിഎം ഏരിയാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

Published : 9th January 2017 | Posted By: fsq

 

കല്ലമ്പലം: ഞെക്കാട് സ്‌കൂളില്‍ എബിവിപി കൊടി നശിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ കല്ലമ്പലത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ആക്രമണം. ആക്രമണത്തില്‍ സിപിഎം വര്‍ക്കല ഏരിയാ സെക്രട്ടറി ഷാജഹാന്റെ കാര്‍ തകര്‍ന്നു. കഴിഞ്ഞദിവസം രാത്രി 12ഓടെയാണ് സംഭവം. കഴിഞ്ഞദിവസം നടന്ന സംഘര്‍ഷത്തില്‍ ആര്‍എസ്എസ് കല്ലമ്പലം കാര്യവാഹക് ഉള്‍പ്പെടെ രണ്ടു പേര്‍ക്കു പരിക്കേറ്റിരുന്നു. ഇതിനു പ്രതികാരമായി വ്യാപകമായി സിപിഎമ്മിന്റെ കൊടിമരങ്ങളും ബോര്‍ഡുകളും നശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആര്‍എസ്എസ് നടത്തിയ ഹര്‍ത്താലില്‍ കല്ലമ്പലം ജെജെ ഓഡിറ്റോറിയത്തിനടുത്തുള്ള ഡിവൈഎഫ്‌ഐ നേതാവിന്റെ കടയ്ക്കു നേരെ ആക്രമണം നടന്നിരുന്നു. ആര്‍എസ്എസ് അക്രമത്തിനെതിരേ സിപിഎം പ്രവര്‍ത്തകര്‍ കല്ലമ്പലത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. വര്‍ക്കല സുന്ദരേശന്‍, മടവൂര്‍ അനില്‍, വര്‍ക്കല എംഎല്‍എ ജോയ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss