|    Jul 18 Wed, 2018 12:07 pm
FLASH NEWS

സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട് തകര്‍ത്തു

Published : 15th September 2017 | Posted By: fsq

 

ബോവിക്കാനം: ബസിന് കാത്തുനില്‍ക്കുകയായിരുന്ന എസ്എഫ്‌ഐ നേതാവിനെ അക്രമിച്ചതിനെ തുടര്‍ന്ന് ഇരിയണ്ണിയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട് അക്രമിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുള്ളേരിയ ടൗണില്‍ വച്ച് അഡൂരിലുള്ള ബന്ധുവീട്ടിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റംഗം ഇരിയണ്ണിയിലെ മനോജി (20)നെ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. പരിക്കേറ്റ മനോജ് ചെങ്കള സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരായ സുരേഷ്, ഭരതന്‍ തുടങ്ങിയ അഞ്ചുപേര്‍ക്കെതിരെ ആദൂര്‍ പോലിസ് കേസെടുത്തു. ഇതിന്റെ തുടര്‍ച്ചയായി ബുധനാഴ്ച വൈകിട്ട് ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയും ബോവിക്കാനം അമ്മങ്കോട് സ്വദേശിയുമായ എബിവിപി പ്രവര്‍ത്തകന്‍ ജിഷ്ണുപ്രസാദി(17)നെ ഒരു സംഘം അക്രമിച്ചു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ ദിനേശ്, മിഥുന്‍, ഹരി തുടങ്ങിയ എട്ടുപേര്‍ക്കെതിരെ ആദൂര്‍ പോലിസ് കേസെടുത്തു. സിപിഎം കാറഡുക്ക ഏരിയാ കമ്മിറ്റി അംഗം ബോവിക്കാനം മഞ്ചക്കല്ലിലെ എം മാധവന്റെ വീടിന് നേരെ ബുധനാഴ്ച രാത്രി അക്രമമുണ്ടായി. കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. അക്രമത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. സ്ഥലത്ത് പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss