|    Dec 12 Wed, 2018 9:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സിപിഎം എടയന്നൂര്‍ ബ്രാഞ്ച് നേതൃത്വം ഭീഷണിപ്പെടുത്തി സ്വത്ത് തട്ടിയതായി പരാതി

Published : 28th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സിപിഎം നിയന്ത്രണത്തിലുള്ള എടയന്നൂര്‍ വനിതാ സഹകരണ സംഘത്തിന്റെ മുന്‍ സെക്രട്ടറിയുടെ 50 ലക്ഷം രൂപ മതിപ്പുവിലയുള്ള ഭൂമി തട്ടിയെടുത്തതായി ദേശീയ വനിതാ കമ്മീഷന് പരാതി. സഹകരണസംഘം മുന്‍ സെക്രട്ടറി എടയന്നൂര്‍ ആലക്കല്‍ വീട്ടില്‍ കെ വി ഉഷാകുമാരിയാണ് പരാതിനല്‍കിയത്.
ഇതുസംബന്ധിച്ച് നേരത്തെ സംസ്ഥാന വനിതാ കമ്മീഷനും ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും നടപടിയില്ലാതിരുന്നതോടെയാണ് ഉഷാകുമാരി ദേശീയ വനിതാ കമ്മീഷനെ സമീപിച്ചത്. 1999 മുതല്‍ 2003 വരെയുള്ള കാലയളവില്‍ സഹകരണസംഘത്തില്‍ സെക്രട്ടറിയായിരിക്കെ ആറു ലക്ഷം രൂപയുടെ സാമ്പത്തികതിരിമറി നടന്നുവെന്ന് ആരോപിച്ച് തന്നെ പുറത്താക്കുകയും അത്രയും തുക തിരികെയടപ്പിക്കാന്‍ ഉഷാകുമാരി 30 സെന്റ് ഭൂമി സംഘം പ്രസിഡന്റിന്റെ പേരില്‍ എഴുതിവാങ്ങുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കണ്ണൂര്‍ വിമാനത്താവളത്തിനു തൊട്ടടുത്തുള്ള ഈ ഭൂമിക്ക് 50 ലക്ഷം രൂപയെങ്കിലും വിലമതിക്കും. സിപിഎമ്മിന്റെ എടയന്നൂര്‍ ബ്രാഞ്ച് നേതൃത്വം ഭീഷണിപ്പെടുത്തിയാണ് സ്വത്ത് കൈക്കലാക്കിയത്.
സഹകരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ വകുപ്പുതലത്തില്‍ അന്വേഷണം നടത്താതെ പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് ഈ നടപടികളെല്ലാം സ്വീകരിച്ചത്. തന്നെ തൊഴില്‍രഹിതയാക്കി മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയില്‍ ഉഷാകുമാരി പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss