|    Oct 15 Mon, 2018 8:23 pm
FLASH NEWS

സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം; തീവയ്പ്

Published : 26th September 2017 | Posted By: fsq

 

ഇരിട്ടി: ഇരിട്ടിക്കടുത്ത് പായം പഞ്ചായത്തിലെ മട്ടിണി, ഉദയഗിരി, കേളന്‍പീടിക ഭാഗങ്ങളില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം. പാര്‍ട്ടി ഓഫിസും കൊടിമരവും തകര്‍ക്കുകയും ബോംബെറിയുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം. മട്ടിണിയില്‍ ആര്‍എസ്എസ് കാര്യാലയമായ വീരപഴശ്ശി സ്്മാരക കെട്ടിടത്തിന് തീയിട്ടു. ഓഫിസിന്റെ വാതില്‍ ഭാഗികമായി കത്തിനശിച്ചു. ഓഫിസിന് മുന്നിലെ കെടിമരവും തകര്‍ത്തു. കുന്നോത്ത് കേളന്‍പീടകയില്‍ ബിജെപി പ്രവര്‍ത്തകനായ രാജേഷിന്റെ ഫര്‍ണിച്ചര്‍ കടയ്ക്കു നേരെയും അക്രമമുണ്ടായി. കടയുടെ ഷട്ടര്‍ എറിഞ്ഞുതകര്‍ത്തു. വിളമന ഉദയഗിരിയില്‍ സിപിഎമ്മിന്റെ കൊടിമരം തകര്‍ത്തു. ബോര്‍ഡുകള്‍ നശിപ്പിച്ചു. പ്രദേശത്ത് മൂന്ന് സ്ഥലത്ത് ബോംബേറുണ്ടായി. ഉദയഗിരി  റോഡില്‍ ബോംബ് വീണ് പൊട്ടി റോഡില്‍ കുഴി രൂപംകൊണ്ടു. പ്രദേശത്തെ വായനശാലയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രാത്രി 10.30ഓടെ മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. അക്രമങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്നു ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക് പ്രമുഖ് സജീവന്‍ ആറളം പ്രസ്താവനയില്‍ അറിയിച്ചു. സമാധാനാന്തരീക്ഷം നിലിനില്‍ക്കുന്ന മേഖലയില്‍ ആര്‍എസ്എസാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നതെന്ന് സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയ് കുര്യന്‍ പറഞ്ഞു. നേതാക്കളായ ബിനോയ് കുര്യന്‍, വി പി മധു, എന്‍ അശോകന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇരിട്ടി സിഐ എം ആര്‍ ബിജു, എസ്‌ഐ പി സി സഞ്ജയ്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss