|    Oct 19 Fri, 2018 3:56 am
FLASH NEWS

സിപിഎം ആക്രമണത്തില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു പരിക്ക്

Published : 17th February 2018 | Posted By: kasim kzm

കാഞ്ഞിരപ്പള്ളി: വായ്പ്പൂര് ബസ് സ്റ്റാന്‍ഡ് ജങ്ഷനിലെ കൊടിമരം മാറ്റുന്നതിനെ ചൊല്ലി സിപിഎം ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ പരക്കെ നടത്തിയ ആക്രമണത്തില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. സംഭവത്തില്‍ പരിക്കേറ്റ എസ്ഡിപിഐ പ്രവര്‍ത്തകരായ സിദ്ധിഖ് (52),സലിം (49), നജുമുദ്ദീന്‍ (26), അല്‍ത്താഫ്(26), നിസാം (25) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി പ്രവേശിച്ചു. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറിനാണു സംഭവം.
എസ്ഡിപിഐ പ്രവര്‍ത്തകര്‍ നിര്‍മിച്ച ബസ് കാത്തിരിപ്പ് ഷെഡ്ഡിനു മുമ്പില്‍ സിപിഎമ്മിന്റെ കൊടിമരം നാട്ടി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇതു ചോദ്യം ചെയ്തതോടെ സിപിഎം പ്രവര്‍ത്തകര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ആക്രമണം നടത്തുകയുമായിരുന്നു. രാവിലെ മുതല്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ പ്രകോപിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്ന ഇവര്‍ വൈകീട്ടോടെ കൂട്ടമായെത്തി പരക്കെ അക്രമം അഴിച്ചുവിടുകയായിരുനെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കമ്പിപ്പാരയും, കമ്പിവടിയും മാരകമായ ആയുധങ്ങളും  ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇതിനു ശേഷവും രാത്രിയിലും എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അക്രമം അഴിച്ചുവിടുകയും വീടുകള്‍ക്കു നേരേ കല്ലേറ് നടത്തുകയും ചെയ്തു. എന്നാല്‍ പോലിസ് രാത്രിയിലും സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്നാണു പറയപ്പെടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss