|    Aug 19 Sat, 2017 9:15 am
FLASH NEWS

സിപിഎം അഴിഞ്ഞാട്ടം ഞെട്ടിപ്പിക്കുന്നത്: സിപിഐ

Published : 8th June 2017 | Posted By: fsq

 

കണ്ണൂര്‍: സിപിഐ കൊളച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന ഇ കുഞ്ഞിരാമന്‍നായര്‍ സ്മാരക മന്ദിരം അടിച്ചുതകര്‍ത്ത സംഭവത്തില്‍ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉത്തരവാദപ്പെട്ട നേതാക്കള്‍ നോക്കിനില്‍ക്കെ സാമൂഹികവിരുദ്ധരെ പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത് ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരമൊരു സംഭവം അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല. ഇടതുപാര്‍ട്ടികള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിലാണ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ പരസ്യമായി സിപിഐ ഓഫിസ് അക്രമിച്ച് നശിപ്പിച്ചത് എന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സംഭവം സിപിഎം നേതൃത്വം ഏറെ ഗൗരവപൂര്‍വമാണ് കാണുന്നതെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  ഇത്തരം അക്രമങ്ങള്‍ കൊണ്ടൊന്നും സിപിഐ തകരില്ലെന്നും കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവുമെന്നും ഫാസിസത്തിനും രാഷ്ട്രീയ അക്രമങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങളില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നതായും ജില്ലാ എക്‌സിക്യൂട്ടീവ് പ്രസ്താവിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക