|    May 27 Sat, 2017 12:36 am
FLASH NEWS

സിപിഎം അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം: പോപുലര്‍ ഫ്രണ്ട്

Published : 13th August 2016 | Posted By: SMR

കോഴിക്കോട്: സിപിഎം കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ബി നൗഷാദ് ആവശ്യപ്പെട്ടു. നാദാപുരം തൂണേരിയില്‍ ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം മേഖലയില്‍ സിപിഎം നടത്തിവരുന്ന അക്രമരാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ്. സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയത്തിന് അറുതിവരാത്ത കാലത്തോളം നാദാപുരം മേഖലയില്‍ സമാധാനം പുലരില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അക്രമത്തിന് അണികള്‍ക്കു നല്‍കിയ ആഹ്വാനം ചൂടാറുന്നതിനു മുമ്പ് നടപ്പാക്കുകയാണു ചെയ്യുന്നത്. സിപിഎമ്മും ആര്‍എസ്എസും ആയുധം ഉറയിലിട്ടാലേ നാട്ടില്‍ ശാന്തിപുലരുകയുള്ളൂവെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. കൊലപാതക രാഷ്ട്രീയത്തിനെതിരേ ജനമനസ്സാക്ഷി പുലരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ബി നൗഷാദ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day