|    Jul 22 Sat, 2017 4:23 pm
FLASH NEWS

സിപിഎം അക്രമത്തെ അംഗീകരിക്കാന്‍ കഴിയില്ല: പന്തളം സുധാകരന്‍

Published : 14th July 2017 | Posted By: fsq

 

അടൂര്‍: ജില്ലയില്‍ വ്യാപകമാകുന്ന സിപിഎം അക്രമത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പന്തളം സുധാകരന്‍ അറിയിച്ചു. പോലീസ് നോക്കി നില്‍ക്കെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമമുണ്ടായത്.  മുഖ്യമന്ത്രിതന്നെ ആരോഗ്യവകുപ്പില്‍ കെടുകാര്യസ്ഥതയാണെന്ന് അംഗീകരിച്ച ഒരാളാണ്. അത്തരമൊരു സാഹചര്യത്തില്‍ പ്രതിഷേധം നടത്തിയവരെ അടിച്ചമര്‍ത്തുന്ന പ്രവണതയെ ന്യായികരിക്കാന്‍ കഴിയില്ല. ജനങ്ങളുടെ ആശങ്ക അകറ്റാനും ആരോഗ്യം സംരക്ഷിക്കാനും ആവശ്യമായ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ആരോഗ്യമന്ത്രി പൂര്‍ണ പരാജയമാകുമ്പോള്‍ പ്രതികരിക്കുന്നത് സ്വാഭാവികമാണെന്നും പന്തളം സുധാകരന്‍ പറഞ്ഞു.

ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നു: കോണ്‍ഗ്രസ്പത്തനംതിട്ട: ജില്ലയില്‍ സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഭരണത്തിന്റെ മറവിലാണ് അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.  സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും പൊലീസ് മേധാവി അടക്കമുള്ളവര്‍ മൗനം പാലിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ല. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റകെട്ടായി നേരിടും. അക്രമത്തിന്റെ വഴി പിന്‍തുടരുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമല്ല. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നേതാക്കള്‍ക്കും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ഇതിനൊതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക