|    Dec 16 Sat, 2017 2:47 pm
FLASH NEWS

സിപിഎം അക്രമം എസ്ഡിപിഐ പ്രവര്‍ത്തകന് പരിക്ക്‌

Published : 8th December 2017 | Posted By: kasim kzm

പൊന്നാനി: പുതുപൊന്നാനിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനുനേരെ സിപിഎം ആക്രമം.  ചെങ്കോട്ട നഗറില്‍ താമസിക്കുന്ന മുബശ്ശിറിനാണ് മര്‍ദ്ദനമേറ്റത്. പ്രദേശത്ത് എസ്ഡിപിഐയിലേക്ക് പുതുതായി പ്രവര്‍ത്തകര്‍ കടന്നുവന്നിരുന്നു. ഇതില്‍ പ്രകോപിതരായവര്‍ പാര്‍ട്ടിയുടെ കൊടികളും ഫഌക്‌സ് ബോര്‍ഡുകളും നശിപ്പിക്കുകയും നിരന്തരമായി പ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണിയുയര്‍ത്തുകയും ചെയ്തിരുന്നു. എസ്ഡിപിഐ ബ്രാഞ്ച് നേതൃത്വം പലപ്രാവശ്യം പൊലിസിന് പരാതി നല്കിയിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. അതാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നതിനു കാരണമെന്ന് എസ്ഡിപിഐ ആരോപിച്ചു. പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വൈകീട്ട് പുതുപൊന്നാനിയില്‍ എസ്ഡിപിഐ പ്രകടനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക