|    Nov 18 Sun, 2018 12:48 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിന്‍ജിയാങില്‍ 10 ലക്ഷത്തിലധികം മുസ്്‌ലിംകള്‍ ‘പുനര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍’

Published : 11th August 2018 | Posted By: kasim kzm

ബെയ്ജിങ്: ചൈനയിലെ വടക്കു പടിഞ്ഞാറന്‍ മേഖലയായ സിന്‍ജിയാങിലെ പുനര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ അനിശ്ചിതകാല തടവില്‍ കഴിയുന്നതു 10 ലക്ഷത്തിലധികം മുസ്‌ലിംകള്‍. പാകിസ്താന്‍, കസാഖിസ്താന്‍, കിര്‍ഗിസ്താന്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന, വൈഗൂര്‍ മുസ് ലിംകള്‍ ഭൂരിപക്ഷമുള്ള സംസ്ഥാനമാണു സിന്‍ജിയാങ്.
ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍ തുടങ്ങി വിദ്യാസമ്പന്നരും 80കളിലെത്തിയ വൃദ്ധരും ഗര്‍ഭിണികളും പുനര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളെന്ന് അറിയപ്പെടുന്ന കേന്ദ്രങ്ങളില്‍ അനിശ്ചിതകാല തടവ് അനുഭവിക്കുന്നവരില്‍ ഉള്‍പ്പെടും. സമീപകാലത്തു സിന്‍ജിയാങില്‍ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ തുടര്‍ന്ന് അതിനെ പ്രതിരോധിക്കാനാണ്്് പുനര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിച്ചതെന്ന്് റേഡിയോ ഫ്രീ ഏഷ്യ റിപോര്‍ട്ട് ചെയ്യുന്നു. സിന്‍ജിയാങില്‍ “’ഇസ്‌ലാമിക തീവ്രവാദം’’ വര്‍ധിക്കുന്നുവെന്നാണു ചൈനീസ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇത്് അടിസ്ഥാനരഹിതമാണെന്നും വൈഗൂര്‍ മുസ്‌ലിംകളുടെ വിശ്വാസയും സംസ്‌കാരയും അടിച്ചമര്‍ത്തുന്നതിനെ ന്യായീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ വാദം മാത്രമാണിതെന്നും ആക്ഷേപമുണ്ട്.
പ്രഫഷനല്‍ എജ്യൂക്കേഷന്‍ സ്‌കൂള്‍ എന്ന് ഒൗദ്യോഗിക നാമത്തിലുള്ള ഇത്തരം സ്‌കൂളുകള്‍ സിന്‍ജിയാങിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പിടിയിലാവുന്നവര്‍ക്കു രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാനെന്ന പേരിലാണ് ഇത്തരം കേന്ദ്രങ്ങളിലേക്കു മാറ്റുന്നത്. വിദേശയാത്ര നടത്തി, വിദേശത്തു ബന്ധുക്കളുണ്ട്, സിം കാര്‍ഡുകള്‍ ഉപേക്ഷിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മുസ്്‌ലിംകളെ പിടികൂടുന്നത്്. ക്യാംപുകളില്‍ തടവുകാരെ ഭീകരമായി മസ്തിഷ്‌ക പ്രക്ഷാളനത്തിനും ക്രൂര പീഡനത്തിനും ഇരയാക്കുന്നതായാണു റിപോര്‍ട്ട്്. ദീര്‍ഘകാലമായി തടവില്‍ കഴിയുന്നവരെ കുടുംബങ്ങളുമായോ, അഭിഭാഷകരുമായോ ബന്ധപ്പെടാന്‍ അനുവദിക്കാറില്ല.
പോലിസ് പിടികൂടിയ തന്നെ മൂന്നു ദിവസത്തെ ചോദ്യംചെയ്യലിനു ശേഷം മൂന്നു മാസത്തോളം പുനര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ പാര്‍പ്പിച്ചതായി തടവുകാരിലൊരാളായ കയ്‌റാത് സമര്‍കന്ദ് പറഞ്ഞു. ക്യാംപുകളില്‍ തടവുകാരുടെമേല്‍ നിര്‍ബന്ധ പൂര്‍വം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നു കയ്‌റാത് അറിയിച്ചു. തടവുകാരുടെ രാഷ്ട്രീയ നിലപാടുകള്‍ തിരുത്തി, ഇസ്‌ലാമിക വിശ്വാസത്തില്‍ നിന്നു പിന്തിരിപ്പിച്ച് അവരുടെ സ്വത്വം മാറ്റിയെടുക്കുകയാണ്് ചൈനയിലെ കമ്മ്യൂണിസ്റ്റ്് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. വൈഗൂറുകളുടെ വിശ്വാസത്തെയും വി—മത സംഘടനകളെയും തള്ളിപ്പറയാന്‍ തടവുകാരില്‍ സമ്മര്‍ദം ചെലുത്തും. ഇതിനു വിസമ്മതിനുക്കുന്നവരെ ഏകാംഗ തടവില്‍ പാര്‍പ്പിച്ചും, തല്ലിയും പട്ടിണിക്കിട്ടും പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തടവു കേന്ദ്രങ്ങളില്‍ മുസ്്‌ലിംകളെ ബലപ്രയോഗത്തിലൂടെ മദ്യവും പന്നിയിറച്ചിയും കഴിപ്പിക്കുന്നുണ്ടെന്നും മറ്റൊരു മുന്‍ തടവുകാരന്‍ അറിയിച്ചു. 12 മണിക്കൂറോളം കൈകാലുകള്‍ ബന്ധിപ്പിച്ച നിലയിലാണ് പലപ്പോഴും തടവുകാരെ ചോദ്യംചെയ്യുന്നത്. ദീര്‍ഘസമയം ടൈഗര്‍ ചെയര്‍ എന്നറിയപ്പെടുന്ന ലോഹക്കൂടുകളില്‍ അടച്ചും പീഡിപ്പിക്കുന്നുണ്ട്.
തടങ്കല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന ആയിരക്കണക്കിനു മുസ്‌ലിംകളെ വിട്ടയക്കണമെന്നു കഴിഞ്ഞവര്‍ഷം ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്ആര്‍ഡബ്ല്യു) ചൈനീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഏതെങ്കിവും കുറ്റകൃത്യങ്ങളുടെ പേരിലല്ല, മറിച്ച് തങ്ങളുടെ രാഷ്ട്രീയ നിലപാടുകളുമായി യോജിക്കുന്നില്ലെന്ന കാരണത്താലാണു ചൈനീസ്് മുസ്്‌ലിംകളെ ഇത്തരം തടവു കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും എച്ച്ആര്‍ഡബ്ല്യു വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss