|    Jun 18 Mon, 2018 10:24 pm
Home   >  Todays Paper  >  page 9  >  

സിന്‍ജിയാങില്‍ മത പരിപാടികള്‍ മുന്‍കൂട്ടി അറിയിക്കണം: ചൈന

Published : 24th November 2016 | Posted By: SMR

ബെയ്ജിങ്: വടക്കു പടിഞ്ഞാറന്‍ ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ സിന്‍ജിയാങില്‍ മത പരിപാടികള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് ചൈനീസ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് നിയന്ത്രണം സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരേ പതിറ്റാണ്ടുകളായി വൈഗൂര്‍ മുസ്‌ലിംകള്‍ പ്രക്ഷോഭരംഗത്തുണ്ട്. തുര്‍ക്കി വംശജരായ വൈഗൂര്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന സിന്‍ജിയാങ് മേഖലയില്‍ ചൈനീസ് ഹാന്‍ വിഭാഗക്കാരുടെ കടന്നുകയറ്റം പ്രതിസന്ധി രൂക്ഷമാക്കുന്നു.
മേഖലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പതിവാണ്. യുഎന്നിന്റെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ചൈനീസ് സര്‍ക്കാര്‍ നടപടിയെന്നാണ് വൈഗൂര്‍ പ്രക്ഷോഭകരുടെ വാദം. എന്നാല്‍, പ്രദേശത്തെ സ്‌ഫോടനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും പിന്നില്‍ മുസ്‌ലിം വിഘടനവാദികളാണെന്നാണ് സര്‍ക്കാര്‍ ആരോപണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss