|    Mar 24 Fri, 2017 7:33 pm
FLASH NEWS

സിന്‍ജിയാങില്‍ ചൈന-പാക് സംയുക്ത പട്രോളിങ്

Published : 22nd July 2016 | Posted By: SMR

ബെയ്ജിങ്: പാക് അധിനിവേശ കശ്മീരിനെയും ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിര്‍ത്തിയില്‍ പാക്-ചൈനീസ് സൈന്യം സംയുക്ത പട്രോളിങ് ആരംഭിച്ചു.
സിന്‍ജിയാങ് പ്രവിശ്യയിലെ മതന്യൂനപക്ഷമായ വൈഗൂര്‍ വിഭാഗത്തില്‍ പെട്ട നൂറോളം പേര്‍ ഐഎസില്‍ ചേര്‍ന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണിത്. ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും പാക് അതിര്‍ത്തി പോലിസും സംയുക്തമായി നടത്തുന്ന ദൗത്യത്തിന്റെ ചിത്രങ്ങള്‍ പീപ്പിള്‍സ് ഡെയ്‌ലി പുറത്തുവിട്ടു. ഇതാദ്യമായാണ് ചൈനയും പാകിസ്താനും സംയുക്ത സൈനിക ദൗത്യം നടത്തുന്നത്. 2014 മുതല്‍ മേഖലയില്‍ ചൈന പട്രോളിങ് നടത്തുന്നുണ്ട്. പട്രോളിങിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. അതിനിടെ ചൈനയിലെ ഭരണകൂടം നിര്‍ദേശിക്കുന്ന രീതിയില്‍ മാത്രം മതം ആചരിക്കാന്‍ രാജ്യത്തെ മുസ്‌ലിംകളോട് പ്രസിഡന്റ് സി ജിന്‍പിങ് ആവശ്യപ്പെട്ടു. ചൈന വൈഗൂറുകള്‍ക്കെതിരേ നടത്തുന്ന അടിച്ചമര്‍ത്തലുകളാവാം അവര്‍ ഐഎസില്‍ ചേരാന്‍ പോയതിന്റെ കാരണമെന്ന് യുഎസിലെ ന്യൂ അമേരിക്ക ഫൗണ്ടേഷന്‍ പറഞ്ഞു.
റമദാന്‍ മാസത്തില്‍ മുസ്‌ലിംകളെ വ്രതമനുഷ്ഠിക്കുന്നതില്‍ നിന്നും വിലക്കിയതുള്‍പ്പെടെയുള്ളവ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. ചൈനയിലെ മുസ്‌ലിം ഗോത്രവിഭാഗമാണ് തുര്‍ക്കി ഭാഷ സംസാരിക്കുന്ന വൈഗൂറുകള്‍.

(Visited 131 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക