|    Feb 26 Sun, 2017 2:21 am
FLASH NEWS

സിന്ധു സാംകുട്ടിയുടെ ചികില്‍സയ്ക്കായി നാളെ നാട് കൈകോര്‍ക്കുന്നു

Published : 8th November 2016 | Posted By: SMR

കൂട്ടിക്കല്‍: ഹൃദയ വാല്‍വുകള്‍ തകരാറിലായ യുവതിയായ വീട്ടമ്മയുടെ ജീവന്‍ തിരിച്ചു പിടിക്കാനുളള ചികില്‍സയ്ക്കു വേണ്ടിയുളള ധന സമാഹരണത്തിനായി കൂട്ടിക്കല്‍ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും നാളെ കൈകോര്‍ക്കുമെന്ന് സിന്ധു സാംകുട്ടി ജീവന്‍ രക്ഷാസമിതി ഭാരവാഹികളായ ജില്ലാ പഞ്ചായത്തംഗം കെ രാജേഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സന്നദ്ധ സേനാ അംഗങ്ങള്‍ നാളെ വീടുകളും, സ്ഥാപനങ്ങളും സന്ദര്‍ശിച്ച് ചികില്‍സാ നിധി സമാഹരിക്കും. ഭര്‍ത്താവ് ഉപേക്ഷിച്ച സിന്ധു ഗുരുതരമായ ഹൃദ്രോഹ ബാധിതയായി കഴിഞ്ഞ 10 മാസമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സിന്ധുവിന്റെ ജീവന്‍ രക്ഷിക്കുവാന്‍ അടിയന്തിര ശസ്ത്രക്രിയയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയയ്ക്കും. തുടര്‍ ചികില്‍സയ്ക്കുമായി അഞ്ചു ലക്ഷം രൂപയെങ്കിലും വേണം. മാതാപിതാക്കളായ ബേബിയും, കുഞ്ഞുമോളും മാത്രമാണ് സിന്ധുവിനിപ്പോള്‍ അശ്രയം. ഭര്‍ത്താവില്ലാത്തതിനാല്‍ ഇവരുടെ സംരക്ഷണയിലാണിപ്പോള്‍ സിന്ധു ജീവിതം തളളിനീക്കുന്നത്. വയോധികനായ പിതാവ് ഹൃദ്‌രോഗിയും, മാതാവ്  വാര്‍ധക്യ സഹജമായ അവശതയിലും വലയുന്നതിനിടയില്‍ മകളുടെ ജീവന്‍ രക്ഷിക്കുവാനുളള ശസ്ത്രക്രിയയ്ക്കു പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സാമൂഹിക സാംസ്‌ക്കാരിക, സാമുദായിക .പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മയില്‍ സിന്ധു സാംകുട്ടി ജീവന്‍ രക്ഷാ സമിതിയ്ക്ക് രൂപം നല്‍കി പ്രവര്‍ത്തനം തുടങ്ങിയത് മുണ്ടക്കയം പ്രസ് ക്ലബ്ബ് ചികില്‍സാ നിധിയിലേയ്ക്ക് ആദ്യ സംഭാവന നല്‍കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ രാജേഷ്  പ്രസ് ക്ലബ്ബ് ഭാരവാഹികളില്‍ നിന്ന് ആദ്യ സംഭാവന ഏറ്റു വാങ്ങി. നാളെ നടക്കുന്ന ചികില്‍സാ ധന സമാഹരണത്തില്‍ എല്ലാവരും  സാമ്പത്തിക,സാന്നിധ്യ സഹകരണം നല്‍കി വിജയിപ്പിക്കണമെന്നും സമിതി ഭാരവാഹികളും, പഞ്ചായത്ത് അംഗങ്ങളുമായ എം പി ചന്ദ്രദാസ്, കെ ബാലകൃഷ്ണന്‍, ആന്റണി കടപ്ലാക്കല്‍, നിയാസ് പാറയില്‍പുരയിടം, വിനീത് പനമൂട്ടില്‍ അഭ്യര്‍ഥിച്ചു. നാട്ടിലും, വിദേശത്തുമുളള സുമനസുകളുടെ കാരുണ്യം പ്രതീക്ഷിച്ച് ബാങ്കില്‍ അക്കൗണ്ടു തുറന്നു. വിലാസം സിന്ധു സാംകുട്ടി ജീവന്‍ രക്ഷാ സമിതി. ആക്കൗണ്ട് നമ്പര്‍  050551200420486, ഐഎഫ്‌സി കോഡ് യുടിഐബി ഒഎസ്്‌കെഡി ബി88, കോട്ടയം ജില്ലാ സഹകരണ ബാങ്ക്. ഏന്തയാര്‍ ശാഖ.പിന്‍കോഡ് 686514.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക