|    Sep 21 Fri, 2018 7:24 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിന്ധു നദീജല കരാര്‍: ഇന്ത്യ-പാക് തുടര്‍ ചര്‍ച്ച 29ന്

Published : 28th August 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട ഇന്ത്യ-പാക് തുടര്‍ ചര്‍ച്ചകള്‍ ബുധനാഴ്ച നടത്തുമെന്നു പാകിസ്താന്‍ അറിയിച്ചു. പാകിസ്താനിലെ സിന്ധു നദീജല കമ്മീഷണര്‍ സെയ്ദ് മെഹര്‍ അലി ഷായുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ കമ്മീഷണര്‍ പി കെ സക്‌സേന ലാഹോറിലെത്തുമെന്നാണു പാക് സര്‍ക്കാരിനെ ഉദ്ധരിച്ച് ഡോണ്‍ റിപോര്‍ട്ട് ചെയ്തത്.
ഇംറാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ആദ്യ ചര്‍ച്ചയാണ് 29നു നടക്കുന്നത്. കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ ഇരുരാജ്യങ്ങളും അവസാനമായി ചര്‍ച്ച ചെയ്തതു കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. ഉപയോഗിക്കാവുന്ന ജലത്തിന്റെ അളവ് സംബന്ധിച്ച് 1960ലെ കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളെക്കുറിച്ചാണ് അന്നു ചര്‍ച്ച ചെയ്തത്. എന്നാല്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യ നിര്‍മിക്കുന്ന രണ്ടു ജല സംഭരണികളെ സംബന്ധിച്ചും ജലവൈദ്യുത പദ്ധതികളെക്കുറിച്ചുമായിരിക്കും ചര്‍ച്ച ചെയ്യുക.
1960ല്‍ കറാച്ചിയില്‍ വച്ച് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാക് പ്രസിഡന്റ് അയൂബ്ഖാനും ചേര്‍ന്ന് ഒപ്പ്് വച്ചതാണ് സിന്ധു നദീജല കരാര്‍. ലോകബാങ്കിന്റെ മധ്യസ്ഥതയിലായിരുന്നു കരാര്‍ ഒപ്പുവച്ചത്. ബിയാസ്, രവി, സത്‌ലജ്, സിന്ധു, ഝലം, ചെനാബ് എന്നീ നദികളിലെ ജലം ഇരു രാജ്യങ്ങള്‍ക്കും ഉപയോഗിക്കാം എന്നതായിരുന്നു ഉടമ്പടിയില്‍ പറഞ്ഞത്.
അതേസമയം, പാക് നിയന്ത്രണത്തിലുള്ള ചെനാബ് നദിയില്‍ നിര്‍മിക്കാനായി ഉദ്ദേശിക്കുന്ന പകാല്‍ ദള്‍, കല്‍നായി, ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളെക്കുറിച്ച് തീരുമാനമെടുക്കാനും ഈ അവസരം വിനിയോഗിക്കുമെന്നാണു പാക് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss