|    Dec 11 Tue, 2018 12:43 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സിന്ധു നദീജലം പാകിസ്താനിലേക്ക്: തടയാന്‍ പദ്ധതികള്‍ വേഗത്തിലാക്കുന്നു

Published : 26th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പാകിസ്താനുമായി ഒപ്പുവച്ച സിന്ധുനദീജല ഉഭയകക്ഷി കരാര്‍പ്രകാരം ഉപയോഗിക്കപ്പെടാത്ത ജലവിഹിതം പാകിസ്താനിലേക്ക് ഒഴുകുന്നത് തടയാന്‍ മൂന്നു പദ്ധതികളുടെ നിര്‍മാണം അതിവേഗത്തിലാക്കാന്‍ ഇന്ത്യ തീരുമാനിച്ചു. പദ്ധതികളില്‍ രണ്ടെണ്ണം അണക്കെട്ടുകളാണ്. അന്തര്‍സംസ്ഥാന തര്‍ക്കത്തിലും ചുവപ്പുനാടയിലും കുടുങ്ങിക്കിടക്കുകയായിരുന്നു ഈ പദ്ധതികള്‍. പഞ്ചാബിലും ജമ്മുകശ്മീരിലുമാണ് പദ്ധതികള്‍. നദീജല കരാര്‍പ്രകാരം സിന്ധുനദിയുടെ മൂന്നു പോഷകനദികളുടെ- സത്‌ലജ്, ബീസ്, രവി- വെള്ളം ഇന്ത്യക്ക് അനുവദിക്കപ്പെട്ടതാണ്. ചെനാബ്, ഝലം, സിന്ധു നദികളിലെ ജലം പാകിസ്താനും അനുവദിക്കപ്പെടും. മൂന്നു നദികളില്‍ നിന്ന് ഇന്ത്യക്ക് കിട്ടുന്നത് 33 ദശലക്ഷം ഏക്കര്‍ അടി ജലമാണ്. ഇതില്‍ 93-94 ശതമാനവും ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഉപയോഗിക്കാത്ത ബാക്കിയുള്ള വെള്ളം പാകിസ്താനിലേക്ക് ഒഴുകിപ്പോവുകയാണ്. ഇതു തടയുകയാണ് പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss