|    Jul 20 Thu, 2017 8:30 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സിന്ധുവിന് പുതിയ പരിശീലകന്‍; മന്ത്രിയുടെ ട്വീറ്റ് വിവാദമായി

Published : 23rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോയില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് പുതിയ പരിശീലകനെ കണ്ടെത്തുമെന്ന തെലങ്കാന ഉപമുഖ്യമന്ത്രി മുഹമ്മദ് മഹ്മൂദ് അലിയുടെ പരാമര്‍ശം വിവാദത്തില്‍. പി ഗോപിചന്ദ് മികച്ച പരിശീലകനാണെങ്കിലും സിന്ധുവിന് ഇതിലും മികച്ച ഒരു പരിശീലകനെ തെലങ്കാന സര്‍ക്കാര്‍ കണ്ടെത്തി നല്‍കുമെന്നാണ് അലിയുടെ പ്രസ്താവന.
രാജ്യം മുഴുവന്‍ സിന്ധുവില്‍ അഭിമാനിക്കുന്നു. ഒരു കളിക്കാരിയും ആ നിലയിലേക്ക് ഉയര്‍ന്നിട്ടില്ല. തെലങ്കാനയില്‍നിന്നുള്ള ഒരു പെണ്‍കുട്ടി ലോകപ്രശസ്തയായതില്‍ സന്തോഷിക്കുന്നു. ഭാവിയില്‍ ഞങ്ങള്‍ സിന്ധുവിന് ഒരു മികച്ച പരിശീലകനെ കണ്ടെത്തും. ഇപ്പോഴത്തെ പരിശീലകന്‍ വളരെ മികച്ചതാണ്. എന്നിരുന്നാലും അടുത്തതവണ സ്വര്‍ണമെഡല്‍ നേടാന്‍ ഒരു മികച്ച പരിശീലകനെ സിന്ധുവിന് ആവശ്യമാണ്- അലി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക