|    May 24 Thu, 2018 5:41 pm
FLASH NEWS
Home   >  Kerala   >  

സിന്ധുവിനെ തുപ്പി തിരിച്ചു പോകുമ്പോള്‍ മേജര്‍ രവിക്ക് ഒരു തുള്ളി വെള്ളം കുടിക്കാന്‍ ആംഗ്യ ഭാഷ പഠിക്കേണ്ടി വരും: ശ്രീജാ നെയ്യാറ്റിന്‍ക്കര

Published : 13th March 2016 | Posted By: swapna en

sreejamajor-ravi.

തിരുവനന്തപുരം:  ‘സിന്ധുവിനെ തുപ്പി തിരിച്ചു പോകുമ്പോള്‍ മേജര്‍ രവിക്ക് ഒരു തുള്ളി വെള്ളം കുടിക്കാന്‍ ആംഗ്യ ഭാഷ പഠിക്കേണ്ടി വരും’. ഏഷ്യാനെറ്റ് സീനിയര്‍ റിപ്പോര്‍ട്ടര്‍ സിന്ധു സൂര്യകുമാറിനെതിരേ രംഗത്ത് വന്ന സിനിമാ സംവിധായകന്‍  മേജര്‍ രവിക്ക് സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം നിറഞ്ഞു കവിയുന്നതിനിടയ്ക്കാണ് ഇത്തരമൊരു മറുപടിയുമായി ശ്രീജാ നെയ്യാറ്റിന്‍ക്കര രംഗത്ത് എത്തിയിരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി നേതാവായ ശ്രീജ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മേജര്‍ രവിക്ക് മറുപടി കൊടുത്തത്. ദുര്‍ഗ്ഗാ ദേവിയെ അപമാനിച്ച സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പണമെന്ന് രവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രവിയുടെ പ്രസ്താവനയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകള്‍ കൊണ്ട് അഭിഷേകമായിരുന്നു. കേന്ദ്ര മന്ത്രി സ്്മൃതി ഇറാനി ജെഎന്‍യു വിഷയവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റില്‍ നടന്ന കവര്‍ സ്റ്റോറി പരിപാടിയില്‍ ദുര്‍ഗ്ഗാദേവിയെ മോശമായി ചിത്രീകരിച്ചു എന്നാണ് സിന്ധു സൂര്യകുമാറിനെതിരേയുള്ള ആര്‍എസ്എസിന്റെ ആരോപണം. തുടര്‍ന്ന് സിന്ധുവിനെതിരേ വധഭീഷണിയും ബലാല്‍സംഗം ചെയ്യുമെന്ന ഭീഷണിയും ആര്‍.എസ്.എസ്സ് നടത്തിയിരുന്നു.  ഈ കേസില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

ശ്രീജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.  

മേജര്‍ രവിക്ക് ഒരു ധാരണയുണ്ടാകും സിനിമയിലെ കിടിലന്‍ ഡയലോഗ് എഴുതുന്നത് പോലെ എളുപ്പമാണ് നാട്ടിലെ പെണ്ണുങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്നതെന്ന് …….. നാല് സംഘികളുടെ ബലം കണ്ടു കൊണ്ട് തുപ്പലുമായി സിന്ധുവിന്റെ മുഖം തേടി വന്നിട്ട് തിരിച്ചു പോകുമ്പോള്‍ ഒരു തുള്ളി വെള്ളം കുടിക്കാന്‍ ആംഗ്യ ഭാഷ പഠിക്കേണ്ടി വരും രവിക്ക് ….. കാരണം തുപ്പുന്ന നാവ് ആര്‍ജ്ജവത്തമുള്ള പെണ്ണുങ്ങള്‍ അരിഞ്ഞെടുക്കും ….. അതിനാരുടേയും അനുവാദം വേണ്ട സൂക്ഷിച്ചോ ….

രവിയോട് മാത്രമല്ല മുഴുവന്‍ സംഘപരിവാരങ്ങളോടും ഞങ്ങള്‍ മുറ്റമടിക്കാന്‍ മാത്രമല്ല ചൂല് ഉപയോഗിക്കുന്നത് …… അഭിമാന ബോധമുള്ള പെണ്ണിന് ചൂല് ഒരായുധം കൂടെയാണ് ….. ഞങ്ങള്‍ കറിക്കരിയാന്‍ മാത്രമല്ല കത്തി ഉപയോഗിക്കുന്നത് വേണ്ടി വന്നാല്‍ വിഷം വമിപ്പിക്കുന്ന നാവരിയും ഞങ്ങള്‍ ………..

……….. സിന്ധു സൂര്യകുമാര്‍ പറയാത്ത കാര്യങ്ങള്‍ നുണയായി പ്രചരിപ്പിക്കുന്ന ഫാസിസ്റ്റ് ബുദ്ധി …. അതിലൂടെ സംഘപരിവാര്‍ ലക്ഷ്യമിടുന്നത് വര്‍ഗ്ഗീയ ധ്രുവീകരണം തന്നെയാണെന്നതില്‍ സംശയമില്ല …… സിന്ധുവിന്റെ മുഖത്തേക്ക് അനുമതി കിട്ടിയാല്‍ കാര്‍ക്കിച്ചു തുപ്പുമെന്ന് പറയുന്ന രവി ….. ആരുടെ അനുവാദമാണ് രവിക്ക് വേണ്ടത് ……. സിന്ധുവിനെ ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്ത സംഘപരിവാരങ്ങളുടെ അനുവാദമോ ….. രവി ഒന്നോര്‍ത്തു കൊള്ളൂ …. നിമിഷം പ്രതി വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറിന്റെ കുടില ബുദ്ധി തിരിച്ചറിയുന്ന മനുഷ്യസ്‌നേഹികളായ സ്ത്രീ ജനങ്ങളുണ്ട് നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട ഈ കേരള മണ്ണില്‍ …… നാനാ ജാതി മതസ്ഥരായ സമാധാന കാംക്ഷികളായ സ്ത്രികള്‍ …… സംഘ പരിവാറിനോട് മാ നിഷാദ പറയാന്‍ ധൈര്യമുള്ള സ്ത്രീകള്‍ …..

സിന്ധുവിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുക എന്ന രവിയുടെ ഭീഷണി ഒരു മുന്നറിയിപ്പാണ് സംഘപരിവാറിന് നേരെ വിരല്‍ ചൂണ്ടുന്ന മുഴുവന്‍ സ്ത്രീകളോടുമുള്ള മുന്നറിയിപ്പ് ….. ആ മുന്നറിയിപ്പിന് ഒരു മറുപടി പറയാന്‍ ആഗ്രഹിക്കുന്നു ……. ഞങ്ങള്‍ മുറ്റമടിക്കാന്‍ മാത്രമല്ല ചൂല് ഉപയോഗിക്കുന്നത് …… അഭിമാന ബോധമുള്ള പെണ്ണിന് ചൂല് ഒരായുധം കൂടെയാണ് ….. ഞങ്ങള്‍ കറിക്കരിയാന്‍ മാത്രമല്ല കത്തി ഉപയോഗിക്കുന്നത് വേണ്ടി വന്നാല്‍ വിഷം വമിപ്പിക്കുന്ന നാവരിയും ഞങ്ങള്‍ ……….. മറക്കരുത്

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss