|    Jun 18 Mon, 2018 10:54 pm

സിന്തറ്റിക് സ്‌റ്റേഡിയം ഉദ്ഘാടനം 25ന്

Published : 14th November 2016 | Posted By: SMR

തൃക്കരിപ്പൂര്‍: ജില്ലയുടെ സ്വപ്‌ന പദ്ധതിയായ തൃക്കരിപ്പൂര്‍ സിന്തറ്റിക്ക് സ്‌റ്റേഡിയം 25ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനമന്ത്രിയും സ്‌പോര്‍ട്‌സ് രംഗത്തെ പ്രമുഖരും പങ്കെടുക്കും.  2.75 കോടി രൂപ ചിലവിലാണ് സ്‌റ്റേഡിയം നിര്‍മിച്ചത് .  കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സ്‌റ്റേഡിയം ഏപ്രില്‍ 29 നാണ് തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്തിന് കൈമാറിയത്. കഴിഞ്ഞ എട്ട് മാസമായി സ്‌റ്റേഡിയം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. സ്‌റ്റേഡിയം ഉപയോഗിക്കുന്നതിനു മുമ്പുതന്നെ അറ്റകുറ്റപ്പണി നടത്തേണ്ട സാഹചര്യം ഉടലെടുത്തു. സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ സ്ഥാപിക്കുന്ന രണ്ട് വിവിധോദ്ദേശ സ്‌റ്റേഡിയത്തിലൊന്നാണ് തൃക്കരിപ്പൂരിലേത്.  സ്‌റ്റേഡിയം ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികള്‍ നടത്തും. സംഘാടകസമിതി രൂപികരണ യോ ഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വിപി ഫൗസിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍ സുകുമാരന്‍,വികെബാവ,എജി സറീന,കെ റീത്ത,സി ദാവൂദ്, ടിവി ബാലകൃഷ്ണന്‍ എം രാമചന്ദ്രന്‍,പി കുഞ്ഞിക്കണ്ണ ന്‍, വിപിപി  അബ്ദുര്‍റഹ്മാന്‍, വി പിപി ഷുഹൈബ്, എം ഗംഗാധരന്‍,കെവി ഗോപാലന്‍, ഇവി ദാമോദരന്‍ സംസാരിച്ചു. ഭാരവാഹികള്‍: എം രാജഗോപാലന്‍എം എല്‍എ(ചെയര്‍മാന്‍) വി പിഫൗസിയ(കണ്‍)ടിവിബാലകൃഷ്ണന്‍(ഖജാഞ്ചി).

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss