|    Feb 19 Mon, 2018 11:32 pm
FLASH NEWS

സിനിമ പ്രതിസന്ധി രൂക്ഷം;നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കും

Published : 21st December 2016 | Posted By: mi.ptk

pulimurugan-kattapana

തിരുവനന്തപുരം:സിനിമ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. ക്രിസ്മസ് റിലീസുകള്‍ നിര്‍ത്തിവച്ചതിന് പിന്നാലെ നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളും പിന്‍വലിക്കാനൊരുങ്ങുകയാണ് വിതരണക്കാരും നിര്‍മാതാക്കളും.റിലീസ് ഇല്ലെങ്കില്‍ ഒരു സിനിമയും പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം. നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന പുലിമുരുകന്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ആനന്ദം, ഒരേ മുഖം എന്നീ സിനിമകളടക്കമുള്ളവ എ ക്ലാസ് തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കും.
തിയേറ്റര്‍ വിഹിതം സംബന്ധിച്ച തര്‍ക്കമാണ് സിനിമ മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.തിയേറ്റര്‍ വിഹിതത്തിന്റെ 50 ശതമാനം ലഭിക്കണമെന്ന് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടതോടെ ക്രിസ്മസിന് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്ന് സിനിമ നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിക്കുകയായിരുന്നു.
മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുര്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങള്‍, പൃഥ്വിരാജ് ചിത്രം എസ്ര, ജയസൂര്യയുടെ ഫുക്രി എന്നീ ചിത്രങ്ങളായിരുന്നു ഈ ക്രിസ്മസിന് റിലീസ് ചെയ്യാനുണ്ടായിരുന്നത്.

metro-vaartha

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss