|    Jan 21 Sat, 2017 1:39 am
FLASH NEWS

സിനിമാ സെസ്സ് ഉയര്‍ത്തിയില്ലെങ്കില്‍ സമരം: തിയേറ്റര്‍ ഉടമകള്‍

Published : 31st July 2016 | Posted By: SMR

കൊച്ചി: സിനിമാ സെസ്സ് മൂന്ന് രൂപയില്‍ നിന്ന് അഞ്ചു രൂപയാക്കി വര്‍ധിപ്പിക്കണമെന്നും ഇ-ടിക്കറ്റിങിനൊപ്പം മാനുവല്‍ ടിക്കറ്റിങിനും സംവിധാനം ഒരുക്കണമെന്നും തിയേറ്റര്‍ ഉടമകള്‍.
സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുന്നില്ലെങ്കില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിട്ട് സമരം ആരംഭിക്കാന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ ബോഡി യോഗം തീരുമാനിച്ചതായി പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൂന്നു രൂപയായിരുന്ന സെസ്സ് അഞ്ചു രൂപയാക്കാന്‍ 2015 ഡിസംബറില്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നതാണെങ്കിലും നിയമസഭ അംഗീകരിക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് വന്നതിനാല്‍ തുടര്‍നടപടിയുണ്ടായില്ല. നിര്‍മാതാവിനും വിതരണക്കാരനും കൂടി 1.75 രൂപയും തിയേറ്റര്‍ ഉടമയ്ക്ക് 1.75 രൂപയും അവശകലാകാര ക്ഷേമനിധിയിലേക്ക് ഒരു രൂപയും ചലച്ചിത്ര അക്കാദമിക്കും കെഎസ്എഫ്ഡിസിക്കും 25 പൈസ വീതവുമാണ് ഇതില്‍ നിന്ന് നല്‍കാന്‍ ധാരണയായിരുന്നത്.
ഇതോടൊപ്പം എല്ലാ തിയേറ്ററുകൡലും ഇ-ടിക്കറ്റിങ് മെഷീന്‍ സ്ഥാപിക്കാനും തീരുമാനമായി. ആഗസ്ത് 31നകം ഈ പാക്കേജ് നടപ്പിലാക്കുമെന്നാണ് പുതിയ സര്‍ക്കാര്‍ വന്നശേഷം ധാരണയായിരുന്നത്.
ആഗസ്ത് 10ന് കേരള ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ക്കുന്ന സംയുക്ത യോഗത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച നടക്കും. തീരുമാനമുണ്ടാവുന്നില്ലെങ്കില്‍ സിനിമാ മേഖലയെ നിശ്ചലമാക്കുന്ന സമരപരിപാടികളുമായി മുന്നോട്ടു പോവുമെന്ന് ബഷീര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക