|    Oct 20 Fri, 2017 1:42 am
Home   >  Big stories   >  

സിനിമാ സമരം: എല്ലാം ‘ ഭൈരവക്കു ‘ വേണ്ടി

Published : 11th January 2017 | Posted By: Navas Ali kn

bh

മലയാള ചലച്ചിത്ര മേഖലയെ രൂക്ഷമായ പ്രതിസന്ധിയിലാക്കി തുടര്‍ന്ന സിനിമാ സമരം പൊളിയുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ്‌കുമാറിന്റെ മകള്‍ നായികയായ തമിഴ് ചിത്രം വ്യാഴാഴ്ച്ച റിലീസ് ചെയ്യാനിരിക്കെയാണ് ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍ സമരത്തില്‍ നിന്നും പിന്മാറിയത്. സിനിമാ സമരം തുടരുന്നതിന് കാരണം സംഘടനാ നേതാക്കളുടെ വ്യക്തിതാല്‍പ്പര്യമാണെന്ന് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ നേതാവ് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചിരുന്നു.  ഇളയ ദളപതി വിജയ് നായികയും സുരേഷ് കുമാറിന്റെ മകള്‍ കീര്‍ത്തി സുരേഷ് നായികയുമായ ഭൈരവ വ്യാഴാഴ്ച്ച കേരളത്തില്‍ മാത്രം 200 തിയറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. നല്ല രീതിയില്‍ പ്രദര്‍ശനം നടത്തിയിരുന്ന പുലിമുരുകന്‍, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകള്‍ ദിവസങ്ങള്‍ക്കു മുന്‍പ് തിയറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു. ‘ ഭൈരവ’ യുടെ വിജയത്തിനു വേണ്ടി എല്ലാ അര്‍ഥത്തിലും സാഹചര്യങ്ങള്‍ ഒരുക്കിയ ശേഷമാണ് ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍ സമരത്തില്‍ നിന്നും പിന്മാറിയത്. മലയാള സിനിമകള്‍ 19 മുതലേ പ്രദര്‍ശിപ്പികുകയുള്ളൂ എന്നു തീരുമാനിച്ചിട്ടുണ്ട്.
സിനിമാ സമരം മുന്നോട്ടുകൊണ്ടുപോയാല്‍ ‘ ഭൈരവ ‘ 225 തീയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കഴിയുമെന്നും അതിന്റെ ഗുണം മകള്‍ക്ക് ലഭിക്കുമെന്ന് ചിന്തയോടെയാണ് സുരേഷ്‌കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചത്. സ്വന്തം താത്പര്യത്തിന് വേണ്ടി സുരേഷ്‌കുമാര്‍ സംഘടനയെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങള്‍ അടിവരയിട്ട് ശരിവെക്കും വിധമാണ് സിനിമാ സമരത്തില്‍ ഇപ്പോഴുണ്ടായ വഴിത്തിരിവുകള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക