|    May 29 Mon, 2017 7:49 am
FLASH NEWS

സിനിമാ വിലക്ക്: പോലിസ് സഹായം തേടി നിര്‍മാതാക്കള്‍

Published : 19th October 2016 | Posted By: SMR

മുംബൈ: പാകിസ്താനി നടന്‍ ഫവാദ് ഖാന്‍ അഭിനയിക്കുന്ന കരണ്‍ ജോഹറിന്റെ ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് നിര്‍മാതാക്കള്‍ പോലിസ് സഹായം തേടി. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ തകര്‍ക്കുമെന്ന് രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ചിത്രത്തിന്റെ നിര്‍മാതാക്കളും വിതരണക്കാരും പോലിസ് സഹായം തേടിയത്.
നിര്‍മാതാവ് മുകേഷ് ഭട്ടിന്റെ നേതൃത്വത്തില്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷനിലെയും വിതരണക്കാരായ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയുടെയും ഉടമകള്‍ മുംബൈ പോലിസ് കമ്മീഷണര്‍, ജോയിന്റ് കമ്മീഷണര്‍ ദേവന്‍ ഭാരതി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഈ മാസം 28ന് ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നവര്‍ ആവശ്യപ്പെട്ടു. പ്രദര്‍ശനത്തിന്  എല്ലാ സംരക്ഷണവും നല്‍കുമെന്ന് പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day