|    Nov 21 Tue, 2017 1:35 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ പ്രതികള്‍ ഇല്ലെന്ന് പള്‍സര്‍ സുനി

Published : 8th August 2017 | Posted By: fsq

 

ചേര്‍ത്തല:   കൊച്ചിയില്‍  നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ പ്രതികള്‍ ഇനി ഇല്ലെന്നും 16ാം തിയ്യതി കഴിയുമ്പോള്‍ ബാക്കി കാര്യങ്ങള്‍ പറയാമെന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. മറ്റൊരു കേസില്‍ ചേര്‍ത്തല കോടതിയില്‍ ഹാജരാകുവാന്‍ എത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് സുനി ഇക്കാര്യമറിയിച്ചത്. കനത്ത സുരക്ഷാവലയത്തില്‍ കോടതിയില്‍ എത്തിച്ച സുനി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നത് പോലിസ് തടഞ്ഞു. അരൂരില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയായ സുനിയെ കേസിന്റെ അവധിക്കാണ്  ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക