|    Jun 19 Tue, 2018 6:54 am

സിനിമാ നിലപാടുകളില്‍ കെ ആര്‍ മോഹനന്‍ ഒത്തുതീര്‍പ്പിനു തയ്യാറായിരുന്നില്ല: പി ടി കുഞ്ഞുമുഹമ്മദ്‌

Published : 1st October 2017 | Posted By: fsq

 

കൊച്ചി: കേരളത്തിലെ സമാന്തര സിനിമാ രംഗത്ത് നിലപാടുകളില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറാവാതിരുന്ന സംവിധായകനായിരുന്നു കെ ആര്‍ മോഹനനെന്ന് സംവിധായകനും നിര്‍മാതാവുമായ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. അതാണ് മൂന്ന് സിനിമകള്‍ക്ക് ശേഷം അദ്ദേഹം സിനിമ എടുക്കാതിരിക്കാനുള്ള കാരണമെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു. 11ാമത് സൈന്‍സ് ഷോര്‍ട്ട് ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കെ ആര്‍ മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിനിമാജീവിതത്തിലൂടനീളം തന്റെ രാഷ്ട്രീയ നിലപാടുകളുടെ സത്യസന്ധമായ കൂറ് പുലര്‍ത്തിയ അപൂര്‍വം പ്രതിഭകളിലൊരാളായിരുന്നുവെന്ന് പ്രമുഖ ചലച്ചിത്ര നിരൂപകന്‍ സി എസ് വെങ്കിടേശ്വരന്‍ പറഞ്ഞു. മോഹനന്റെ സിനിമകളുടെ നിര്‍മാതാവെന്ന നിലയില്‍ താനോ മോഹനനോ കണക്കുകളൊന്നും സൂക്ഷിച്ചിരുന്നില്ലെന്നും കുഞ്ഞുമുഹമ്മദ് അനുസ്മരിച്ചു. താന്‍ മതേതരവാദിയാണെന്ന് സ്ഥാപിക്കാന്‍ ജാമ്യം നില്‍ക്കുന്നത് മോഹനന്റെ സിനിമകളാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കെ ആര്‍ ഗൗരിയമ്മ, കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍, എസ് കെ പൊറ്റക്കാട് എന്നിവരെക്കുറിച്ച് മോഹനന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും നടന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss