|    Nov 14 Wed, 2018 11:27 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സിനിമാ നിര്‍മാതാവ് ജിഎസ്ടികേസില്‍ അറസ്റ്റില്‍

Published : 4th August 2018 | Posted By: kasim kzm

മുംബൈ: ജിഎസ്ടി തട്ടിപ്പു നടത്തിയ കേസില്‍ സിനിമാ നിര്‍മാതാവ് വിജയ് ഘട്ടയെ പോലിസ് അറസ്റ്റ് ചെയ്തു. 34 കോടി രൂപയാണ് അദ്ദേഹം നികുതി അടയ്ക്കാതെ തട്ടിപ്പു നടത്തിയത്. ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ സിനിമയുടെ നിര്‍മാതാവാണ് ഇദ്ദേഹം. ജിഎസ്ടി നിയമപ്രകാരം ഡയറക്ടര്‍ ജനറലാണ് വിജയ് ഘട്ടയെ അറസ്റ്റ് ചെയ്തത്.
മെട്രൊപോളിറ്റന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ അദ്ദേഹത്തെ ആഗസ്ത് 14 വരെ റിമാന്‍ഡ് ചെയ്തു. ഘട്ടയുടെ നിര്‍മാണക്കമ്പനിയായ വിആര്‍ജി ഡിജിറ്റല്‍ കോര്‍പറേഷന്‍ ലിമിറ്റഡ് 34.37 കോടിയുടെ 149 വ്യാജ ഇന്‍വോയിസുകള്‍ നിര്‍മിച്ചു എന്നാണ് കേസ്. ആനിമേഷന്‍, മനുഷ്യ വിഭവശേഷി സേവനങ്ങള്‍ക്കായി ഹൊറൈസന്‍ ഔട്ട്‌സോഴ്‌സിങ് സൊലൂഷന്‍ കമ്പനിക്കു വേണ്ടിയാണ് വ്യാജ രേഖകള്‍ നിര്‍മിച്ചത്. കഴിഞ്ഞ മെയില്‍ ഹൊറൈസന്‍ കമ്പനിയുടെ ഡയറക്ടറെ ആദായനികുതി വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന പുസ്തകത്തെ ആധാരമാക്കി നിര്‍മിക്കുന്ന അതേ പേരിലുള്ള വിജയ് ഘട്ടയുടെ സിനിമ ഡിസംബര്‍ 21ാണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss