|    Aug 18 Fri, 2017 6:55 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിനിമാഭിനയത്തിന്റെ പേരില്‍ തട്ടിപ്പ് : അനേ്വഷിക്കാന്‍ ഉത്തരവ്

Published : 3rd August 2017 | Posted By: fsq

 

കൊച്ചി: മക്കള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞു കബളിപ്പിച്ച് 14 ലക്ഷം രൂപ കവര്‍ന്നയാളെക്കുറിച്ച് അനേ്വഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. പെരുമ്പാവൂരിലെ ഒരു പമ്പില്‍ ജീവനക്കാരനായ അങ്കമാലി നായത്തോട്ടുകരയില്‍ കെ കെ ഗോപകുമാര്‍ സമര്‍പ്പിച്ച പരാതിയില്‍ എറണാകുളം ചീരിക്കാട്ടുപാറ മുരിങ്ങോലിപറമ്പില്‍ എം കെ വേണുഗോപാല്‍ എന്ന വേണു മുരിങ്ങേരിയെക്കുറിച്ച്  അന്വേഷണം നടത്തണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത സീനിയര്‍ ഉദേ്യാഗസ്ഥനെ നിയോഗിച്ച് അനേ്വഷണം നടത്തണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ വ്യക്തമാക്കുന്നു. താന്‍ വീട്ടിലില്ലാതിരുന്ന ദിവസം പിറവം പോലിസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു പോലിസുകാരന്‍ വീട്ടിലെത്തി അമ്മയെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക