|    Mar 30 Thu, 2017 4:38 am
FLASH NEWS

സിനിമയ്‌ക്കെതിരേ പൊതുതാല്‍പര്യ ഹരജി

Published : 13th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ബോളിവുഡ് സിനിമയായ ’31 ഒക്ടോബര്‍’ന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനു ശേഷം ഉണ്ടായ 1984ലെ സിഖ് വിരുദ്ധ കലാപമടക്കമുള്ള സംഭവങ്ങളെ ആധാരമാക്കിയുള്ളതാണ് 31 ഒക്ടോബര്‍ എന്ന സിനിമ. പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് അജയ് കട്ടാരയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ അഞ്ചിന് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഈ മാസം 21നാണ് സിനിമ പുറത്തിറങ്ങുന്നത്. എന്നാല്‍, ഹരജിയില്‍ സിനിമയുടെ ട്രയിലറുകള്‍ക്കും പോസ്റ്ററുകള്‍ക്കുമുള്ള പ്രദര്‍ശന അംഗീകാരം നല്‍കിയ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരേയും പരാതിയുണ്ട്. സിനിമ രാജ്യത്തെ പഴക്കംചെന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെ ലക്ഷ്യംവയ്ക്കുന്നതാണെന്ന് ഹരജിയില്‍ പറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day