|    Mar 29 Wed, 2017 10:33 pm
FLASH NEWS

സിനിമയുടെ വ്യാജ പകര്‍പ്പ് കാണുന്നത് കുറ്റകരമല്ലെന്ന് ബോംബെ ഹൈകോടതി

Published : 5th September 2016 | Posted By: mi.ptk

cinema

മുംബൈ: പകര്‍പ്പവകാശ നിയമപ്രകാരം സിനിമയുടെ വ്യാജ പകര്‍പ്പ് കാണുന്നത് ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള ഒരു കുറ്റമല്ലെന്ന് ബോംബെ ഹൈകോടതി. എന്നാല്‍ അനുവാദമില്ലാതെ പൊതുജനമധ്യേ പ്രദര്‍ശിപ്പിക്കുന്നതും വില്‍ക്കുന്നതും പകര്‍ത്തുന്നതും കുറ്റകരമാണ്. സിനിമയുടെ വ്യാജ പകര്‍പ്പ് കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും നിര്‍മ്മിക്കുന്നതും കുറ്റകരമാണെന്ന വാചകത്തിന് പകരമായി വ്യാജ പകര്‍പ്പുകളുള്‍പ്പെടുന്ന സൈറ്റുകളുടെ യുആര്‍എല്‍ ബ്ലോക്ക് ചെയ്യുമെന്ന വാചകം ചേര്‍ക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ഗൗതം പട്ടേല്‍ പറഞ്ഞു.
വ്യാജ പകര്‍പ്പിനെതിരെ ഡിഷൂം എന്ന സിനിമയുടെ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച പരാതി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ഇത്തരം ബ്ലോക്ക് ചെയ്യപ്പെട്ട സൈറ്റുകളില്‍ എറര്‍ സന്ദേശം പ്രദര്‍ശിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day