|    Feb 21 Wed, 2018 7:17 am
FLASH NEWS

സിനിമയും ജീവിതവും രണ്ടല്ല: മെഴ്‌സിക്കുട്ടി അമ്മ

Published : 19th January 2017 | Posted By: fsq

 

പാരിപ്പള്ളി: സിനിമ എന്നത് ജീവിതം തന്നെയാണെന്നും ജനങ്ങളുടെ ഇടയില്‍ ചലനം സൃഷ്ടിക്കാന്‍ കഴിയുന്ന മാധ്യമമാണ് സിനി.ന്നെും ഫിഷറീസ് മന്ത്രി മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ഗണേശ് മെമ്മോറിയല്‍ ഗ്രന്ഥശാലയും പാരിപ്പള്ളി ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സിനിമാരംഗം പഴയ തലമുറയിലേക്ക് തിരിച്ചുപോകുകയാണ്. പലരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ജനജീവിതത്തെ മനുഷ്യമനസിലേക്ക് തറയ്ക്കുന്ന രീതിയില്‍ ചിത്രീകരിക്കാന്‍ കഴിയുന്നത് കലാകാരന്‍മാര്‍ക്ക് മാത്രമാണെന്നും അവര്‍ പറഞ്ഞു. ഗ്രന്ഥശാലാ പ്രസിഡന്റ് അഡ്വ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. നവാഗത സംവിധായക വിധുവിന്‍സെന്റ്, സംവിധായകന്‍ മനുകാക്കനാട്, രാധാകൃഷ്ണന്‍, സദാനന്ദന്‍, ബൈജു ലക്ഷ്മണന്‍ എന്നിവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss