|    Aug 19 Sun, 2018 1:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സിനിമയില്‍ അവസര വാഗ്ദാനം : 15കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

Published : 22nd June 2017 | Posted By: fsq

 

കൊച്ചി: ഹിന്ദി സിനിമയില്‍ അഭിനയിപ്പിക്കാമെന്നു മോഹിപ്പിച്ച് വടുതലയില്‍ താമസിച്ചുവന്നിരുന്ന ഉത്തര്‍പ്രദേശ്  സ്വദേശിനിയായ 15 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ നോയിഡയില്‍ നിന്നും എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ സ്വദേശി ലക്കി ശര്‍മ എന്ന മഹേഷ് ഉപാധ്യായ ആണ് പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 15 വയസ്സുകാരിയെയാണ് ഇയാള്‍ ഹിന്ദി സിനിമയില്‍ അഭിനയിപ്പിക്കാം എന്നു മോഹിപ്പിച്ച് നോയിഡയിലേക്ക് കൊണ്ടുപോയി തടങ്കലില്‍ വച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇയാള്‍ മാതാപിതാക്കളോട് അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. മോചന ദ്രവ്യം തന്നില്ലെങ്കില്‍ സെക്‌സ് മാഫിയക്ക് വില്‍ക്കുമെന്നായിരുന്നു ഭീഷണി. കഴിഞ്ഞ 15നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മോചനദ്രവ്യം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്ന അവസാന ദിവസം ഇന്നലെയായിരുന്നു. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നോര്‍ത്ത് പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നോയിഡയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ ഹിന്ദി സിനിമാ നിര്‍മാതാവാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രതി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയത്. പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശില്‍ എത്തിച്ച ശേഷമാണ് മാതാപിതാക്കളെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. പെണ്‍കുട്ടിയെ ഇയാളുടെ തടങ്കലില്‍ നിന്നും  മോചിപ്പിച്ചു. പ്രതിയെ നാളെ കൊച്ചിയില്‍ എത്തിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss